ഏകാന്തത ഇന്നെനിക്ക് ഒരുപാട് നല്ല കൂട്ടാണ്

Poems

ക്വാറന്റൈൻ ഡേയ്‌സ്

ഏകാന്തത ഇന്നെനിക്ക്
ഒരുപാട് നല്ല കൂട്ടാണ്… !

വന്നവരും, നിന്നവരും, പോയവരുമെല്ലാം കൂട്ടുതന്നിട്ട് പോയ സമ്മാനമാണ് എനിക്ക് ഈ ഏകാന്തത… !

തനിച്ചിരിക്കുമ്പോൾ എനിക്ക് കൂട്ടായി വരുന്നത് ഇന്ന് ഈ ഏകാന്തതയാണ്…. !ഒന്ന്..രണ്ട്…മൂന്നു എണ്ണിയാലും തീരാത്ത ദിനരാത്രങ്ങൾ.

എന്റെ ഏകാന്തതയെ, ഇപ്പോൾ…
ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു അല്ലാതെ നിവൃത്തി ഇല്ലല്ലോ ,. !
ഈ കാലവും കടന്നു പോകും…
———————————

വിവേക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *