കൊട്ടിയൂര്‍ പീഡനക്കേസിൽ പ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി. അനുമതിതേടി സുപ്രീം കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്നാണ് ഹർജിയിൽ പറയുന്നത്. വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
