ഓൺലൈൻ വിദ്യാഭ്യാസ പിന്തുണയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

Wayanad

കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ ഇനിയും വിദ്യാലയങ്ങൾ തുറക്കാതിരിക്കുകയും അധ്യയന പ്രവൃത്തികൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയുപ്പെട്ട പരികസ്ഥിതിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വീടൊരു വിദ്യാലയമാക്കാൻ പൂർണപിന്തുണ ഒരുക്കുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്.
അറിവിടങ്ങളിൽ നിങ്ങളോടൊപ്പം* എന്ന ക്യാപ്ഷനിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തനതായി നടപ്പിലാക്കുന്ന ഫോക്കസ് (ഫോർ അവർ ചിൽഡ്രൻസ് യൂണിക്‌ സപ്പോർട്ട്) പിന്തുണ പരിപാടിയാണ് മക്കളോടൊപ്പം
21 വാർഡുകളുള്ള വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ 8969 കുട്ടികളാണ് പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ പഠിക്കുന്നത്. 9 എൽപി സ്കൂളുകളും 6 യു പി സ്കൂളുകളും 4 ഹൈസ്കൂളുകളും 2 ഹയർസെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 19 സ്ക്കൂളുകളും 15 പ്രീപ്രൈമറി സൗകര്യമുള്ള ക്ലാസുകളും നടക്കുന്നുണ്ട്.
ഇതിൽ ഗോത്രവിഭാഗം കുട്ടികൾ 3702 ആണ്. ട്രൈബൽ വകുപ്പ് മുഖേന ഈ കുട്ടികളുടെ പഠന സൗകര്യങ്ങൾ ഡിജിറ്റൽ ഡിവൈസിനുള്ള കണക്ക് എന്നിവ ശേഖരിച്ചിട്ടുണ്ട്. മൊബൈൽ നെറ്റ് വർക്ക് പ്രയാസങ്ങൾ നിലവിലുള്ള അറുപത്തിരണ്ട് ലൊക്കേഷനകളിൽ സൗകര്യമൊരുക്കാൻ മൊബൈൽ സേവനദാദാക്കളുടെ സംഖ്യുക്ത യോഗത്തിലേക്ക് ദത്തശേഖരണമടക്കം നൽകിയിട്ടുണ്ട്.
പതിനഞ്ച് പ്രത്യേക ഗോത്ര ബന്ധു അദ്ധ്യാപികമാർ പുതുതായി സ്കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് മാനസിക പിന്തുണ (മെന്റ്റിങ് ) നൽകിക്കൊണ്ട് പഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി 3 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെയും, ഊരു വിദ്യാകേന്ദ്രങ്ങൾ, പ്രാദേശിക പഠനകേന്ദ്രങ്ങൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ചുമതലക്കാരായി എഡ്യൂക്കേഷൻ വളണ്ടിയർമാരെ യും, ചിത്രകലാ, പ്രവർത്തിപരിചയം, സംഗീതം, കായിക പ്രവർത്തികൾ എന്നിവ അയൽപക്ക വിദ്യാകേന്ദ്രങ്ങളിൽ പരിശീലിപ്പിക്കാനായി 6 സ്പെഷ്യലിസ്റ്റ് അധ്യാപകരെയും മാനന്തവാടി ബി ആർ സിയിൽ നിന്നും നിയമിച്ചിട്ടുണ്ട്.
പുതുതായി ഒന്നാം ക്ലാസിൽ എത്തിയ728 കുട്ടികൾ പഞ്ചായത്തിലുണ്ട്. ഇവർക്കായി എസ്.എസ്.കെ യുമായി ചേർന്ന് സ്കൂൾ അനുഭവങ്ങൾ ഒരുക്കുന്ന വീട്ടുമുറ്റം പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചു വരുന്നു. വീടുകളിൽ തന്നെ വിദ്യാലയ സൗകര്യമൊരുക്കുകയെന്ന ഗവൺമെന്റിന്റെ പുതിയ നയത്തിനു മുന്നോടിയായി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും വാർഡ് തല സമിതികളും ചേർന്ന് വിദ്യാഭ്യാസ പിന്തുണ കമ്മിറ്റികൾ ജനകീയമായി 21 വാർഡുകളിലും സൗകര്യമൊരുക്കിയിരുന്നു.
വീട്ടിൽ സൗകര്യം ലഭിക്കാതെ പോയ വിദ്യാർഥികൾക്ക് സ്വന്തമായി ഡിജിറ്റൽ ഡിവൈസ് നൽകുന്നതുവരെ അധ്യായന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ 44 അയൽപക്ക കേന്ദ്രങ്ങൾ മുഴുവൻ വാർഡുകളിലും ആയി ഒരുക്കിയിട്ടുണ്ട്. 862 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുമുണ്ട്. ടെലിവിഷനും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും സമീപ സ്കൂളുകൾ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്. കൃത്യമായ ടൈംടേബിൾ നൽകി അധ്യാപകരും വിദ്യാർത്ഥികളും ഇവിടെയെത്തി ഡിജിറ്റൽ ക്ലാസുകൾ കാണുകയും, തുടർ ഓൺലൈൻ പ്രവർത്തനങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ച് പൂർത്തിയാക്കുകയും ചെയ്യുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും അവസാനം വന്ന നിർദ്ദേശപ്രകാരം കുട്ടിയെ ഒരു യൂണിറ്റ് ആയി കണ്ട് ഓൺലൈൻ സൗകര്യമൊരുക്കണം എന്നതിനാലാണ് നൂതന പ്രായോഗിക പദ്ധതിയായ മക്കളോടൊപ്പം പഞ്ചായത്ത് നടപ്പിലാക്കുന്നത്.
ഇതിന് മുന്നോടിയായി ജൂലൈ 19 മുതൽ26 വരെയുള്ള തീയതികളിൽ പഞ്ചായത്ത് അധികൃതർ ഓരോ സ്കൂളിലേക്കും നേരിട്ട് ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുകയാണ്. പ്രധാനാദ്ധ്യാപകർ, ഓൺലൈൻ സ്കൂൾതല നോഡൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുന്ന ക്ലാസ് അധ്യാപകരുടെ യോഗത്തിൽ പി.ടി.എ പ്രതിനിധി, സ്കൂൾ വികസന സമിതി പ്രതിനിധി, ബി.ആർ.സി പഞ്ചായത്ത് ചുമതലക്കാരൻ, സ്കൂളിലെ മുഴുവൻ അധ്യാപകർ എന്നിങ്ങനെ കൂടിയിരിക്കുന്ന നേരിട്ടുള്ള യോഗങ്ങളാണ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് നൽകിയ സമയ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചേരുന്നത്.
സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കാര്യത്തിൽ അധ്യാപകരുടെ കൂടി സാമ്പത്തിക പിന്തുണയോടെ 100 ശതമാനം കുട്ടികൾക്കും ഡിജിറ്റൽ ഡിവൈസ് വീടുകളിൽ ഒരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇതിനായുള്ള അറിയിപ്പുകൾ ഔദ്യോഗികമായി സ്കൂളുകൾക്ക് പഞ്ചായത്തിൽ നിന്നും ഇ-മെയിലായി നൽകിക്കഴിഞ്ഞു.
‘വീട്ടുമുറ്റം’ , ‘അയൽപക്ക വിദ്യാകേന്ദ്രങ്ങൾ’,
‘വീട് ഒരു വിദ്യാലയം’ , ‘ വീട്ടുവായന’ എന്നിങ്ങനെ പദ്ധതികളുടെ തുടർച്ച ഉറപ്പുവരുത്തി കുട്ടികളും അധ്യാപകരും രക്ഷി താക്കളും തമ്മിലുള്ള ജൈവബന്ധം “മക്കളോടൊപ്പം” പിന്തുണാ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉറപ്പിക്കാനാണ് പഞ്ചായത്തിലെ ലക്ഷ്യം.
കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷം കുറക്കുന്നതിന് വ്യത്യസ്ത ഫീൽഡ് കൗൺസിലികങ്ങ് പരിപാടികളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. ടി.ടി.സി ബി.എഡ് പഠിക്കുന്ന അധ്യാപക വിദ്യാർഥികളെയും
മുതിർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും വീട്ടുകാരെയും റിട്ടേർഡ് അധ്യാപകർ ഉൾപ്പെടെ യുള്ള മറ്റ് മുതിർന്നവരെയും കുട്ടിയുടെ സഹ അധ്യാപകരായി ( മെന്റർ ) പ്രാദേശികമായി സാമീപ്യം ഉറപ്പിക്കുകയാണ്.
പഠനപ്രവർത്തനങ്ങൾ അടക്കം സന്തോഷത്തോടെ ചെയ്യാൻ പദ്ധതി ദീർഘവീക്ഷണം ചെയ്യുന്നു.
ഇതിന് ആവശ്യമായ പരിശീലനങ്ങളും, കൗൺസിലിംഗും, ക്ലാസ്സുകളും ബി.ആർ.സി യുടെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് നടപ്പിൽ വരുത്തും. അയൽപ്പക്കകേന്ദ്രങ്ങളിൽ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പോഷകാഹാരം, ലഘു ഭക്ഷണം എന്നിവയും ഉറപ്പുവരുത്താൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രാദേശികമായി 5 കുട്ടികൾക്ക് ഒരു ഗൈഡ് എന്ന നിലയിലും വാർഡ് തല സമിതിയുടെ യോഗങ്ങൾ ചേർന്ന് പരിശീലനം നൽകുകയാണ് മക്കൾക്കൊപ്പം.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാറിനെ അധ്യക്ഷതയിൽ പഞ്ചായത്തിൽ വെച്ച് നടന്ന ബോർഡ് യോഗത്തിൽ പ്രസിഡന്റ് ശ്രുതി രാധാകൃഷ്ണൻ പദ്ധതി നടത്തിപ്പ് വിശദീകരിച്ചു. വ്യത്യസ്ത ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ യോഗത്തിൽ പങ്കെടുത്തു. അമ്മത് കൊടുവേരി, സൗദാ നിഷാദ് ,
സഫീല പടയൻ, ജംഷീർ കുനിങ്ങാരത്ത് ,
പി എ അസീസ് എന്നിവരും ഓൺലൈൻ പന്നത്തിനായിവെള്ളമുണ്ട പഞ്ചായത്തിന്റെ ജില്ലാവിദ്യാഭ്യാസ ഓഫീസ് തല പ്രത്യേക ചുമതലയുള്ള മാനന്തവാടി ബി. ആർ. സി കോർഡിനേറ്റർ കൂടിയായ മുഹമ്മദലി കെ. എയും ആസൂത്രണ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *