പാലക്കാട്ഃ വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
