രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുളള ശ്രമമാണ് രാജ്യത്തെ ഭരണകൂടം നടപ്പാക്കുന്നതെന്നും ജനതാദള്‍-എസ് സംസ്ഥാന പ്രസിഡണ്ട് മാത്യു.ടി.തോമസ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജനതാദള്‍ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥാ ദിനം മതേതരത്വ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ജനാധിപത്യത്തെയും മതേതത്വത്തെയും കശാപ്പ് ചെയ്ത് പണാധിപത്യത്തിന് വഴിമാറുന്നതിന്റെ ഉദാഹരണമാണ് പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങി അധികാരം കയ്യടക്കുന്ന കാഴ്ചയെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ.നാണു മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ജനതാ സംസ്ഥാന പ്രസിഡണ്ട് ഡി.ആര്‍ സെലിന്‍,പി.ടി ആസാദ്, അസീസ് മണലൊടി,ഡോക്ടർ സി.കെ.ഷമീം,കെ.എന്‍ അനില്‍ കുമാര്‍,എളമന ഹരിദാസ്,പി.പി മുകുന്ദന്‍, കെ.കെ.അബ്ദുള്ള, ടി.കെ.ഷെരീഫ്,ലതികാ ശ്രീനിവാസ്,ടി.എ അസിസ്,കെ.പി.അബൂബക്കര്‍, ഇ.അഹമ്മദ്,ടി.എന്‍ കെ.ശശീന്ദ്രന്‍,ബെന്നി ജോസഫ്,നിധിന്‍ എം.ടി.കെ.,ദേവരാജന്‍ തിക്കോടി, ടി.കെ.രതീഷ് കുമാര്‍,ടി.കെ.കരുണാകരന്‍ ആഷിഖ് സംസാരിച്ചു.