കഞ്ചാവുപയോഗം കൂടപ്പിറപ്പായി മാറുന്ന അവസ്ഥയാണ് നമുക്ക്ചുറ്റിലും..

Health Kerala


“ജീവൻ രക്ഷിയ്ക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക ( Share facts on drugs. Save lives) എന്നതാണ് ഈ വർഷത്തെ പ്രമേയം. പുതിയ കാലത്തെ ലഹരീയുമായി ബന്ധപ്പെട്ട് കുടുംബകങ്ങൾ കൂടുതൽ ജാഗ്രതപ്പെട്ടേ തീരൂ. ആൺ പെൺ വ്യത്യാസമില്ലാതെ മുതിർന്നവരിലും കുട്ടികളും കൗമാരക്കാരും ഏതെങ്കിലും തരത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന അപകടനിലയിലാണ് ഇന്ന് ലോകമുള്ളത് മഹാമാരിയുടെ പ്രതിസന്ധിമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ പോലും മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അടിമപ്പെട്ട്സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളും ദിനംപ്രതി വാർത്തകളിലും ചുറ്റുപാടുകളിലും നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്. വിശിഷ്യാ, പലതരത്തിൽ പെട്ടെന് കണ്ടു പിടിയ്ക്കാൻ പോലുമാവാത്ത വിധം കഞ്ചാവുപയോഗം കൂടപ്പിറപ്പായി മാറുന്ന അവസ്ഥയാണ് നമുക്ക്ചുറ്റിലും ഭീതി ഉളവാക്കുന്നത് മയക്കുമരുന്നിനെതിരെ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ കേവലമൊരു ഓർമപ്പെടുത്തലുമായി വിരുന്നെത്തുന്ന ഈ ദിനത്തെ സാധാരണയിൽ കവിഞ്ഞ് പ്രാധാന്യത്തോടെ മനസ്സിലാക്കി നമ്മുടെ രക്ഷിതാക്കളെയും കുടുംബത്തെയും കുട്ടികളെ ബോധവത്ക്കരിക്കേണ്ടതുണ്ട്. എൻ്റെ കുടുംബം ഭർത്താവ് മക്കൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും നമ്മൾ ഒരോരുത്തരുടെയും കടമ ആണ് പുതിയകാലഘട്ടത്തിൽ വരുന്ന റിപ്പോർട്ടുകളിൽ വിദ്യാർത്ഥികളും കൗമാരക്കാരും വലിയ തോതിൽ ലഹരിക്ക് അടിമപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇത് വഴി സമൂഹത്തിൽ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ ഭയം ഉളവാക്കുന്നതാണ് ശക്തമായ നിയമങ്ങളും പരിശോധനയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്ലഹരി ഉപയോഗത്തിൽ മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ ബഹുദൂരം മുന്നിലാണെന്നോർക്കണം. നാം പോലുമറിയാതെ പലതരത്തിൽ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്ന പുത്തൻ തലമുറ അതിസങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങുംമുൻപേ നമുക്ക് ചുറ്റിലും ജാഗ്രതയുടെ ബോധവൽക്കരണം തീർക്കേണ്ട ബാധ്യത നമുക്ക് ഉണ്ട്
കേരളത്തിൽ ഒരോവർഷവും മദ്യവിൽപ്പനയിൽ വരുന്നവർദ്ധനവും നമ്മെ ചിന്തിപ്പിക്കേണ്ടതാണ് സർക്കാർ ജാഗ്രതയോടെ പ്രവർത്തിച്ച് സമൂഹത്തിൽ നിന്ന് ഈ വിപത്തിനെ ഉൻമൂലനം ചെയ്യണം. കോ റോണ കാലത്ത് പോലും ബീവറേജുകളും മദ്യശാലകളും തുറന്ന് നൽകിയത് തീർത്തും അനവസരത്തിലും പ്രതിഷേധാർഹവുമാണ് കുറ്റവാളികൾക്കും അക്രമികൾക്കും വഴി കാട്ടുന്ന പ്രവർത്തനത്തിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവർ തിരുത്തണമെന്നും.രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *