”കല്യാണം കഴിക്കാതെ ഇരിക്കുന്ന ഞാൻ കേട്ട ഏറ്റവും വലിയ വാക്ക് ഒരു ആൺ തുണ ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല, പ്രായം കൂടും തോറും വിവാഹ കമ്പോളത്തിൽ വില കുറയും എന്നാണ്. ഭർത്താവുമൊത്ത് ഒരു രീതിയിലും ഒന്നിച്ചു ജീവിക്കാനാവാത്ത ഒരു ചേച്ചി ഗതികെട്ട് അയാളുടെ കൂടെ വീണ്ടും ജീവിക്കാൻ പോയപ്പോൾ പറഞ്ഞ വാക്ക് ഭർത്താവുമൊത്ത് പിരിഞ്ഞു ജീവിക്കുന്നതിലും ബേധം അയാളെത്ര മോശക്കാരനായാലും ഭർത്താവ് എന്ന ഒരാൾ ഇല്ലാതെ ജീവിക്കാൻ ആളുകൾ സമ്മതിക്കില്ല എന്നാണ്. വേർപിരിഞ്ഞു ജീവിക്കുന്ന പലരെക്കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട് അവള് പോക്കാണ്, അവൻ പാവമായിരുന്നു, അവൾക്ക് കുത്തിക്കഴപ്പാണ് എന്ന്..കല്യാണത്തിന് പോയി വരുമ്പോൾ പലരും ചോദിക്കാറുണ്ട് പെണ്ണിന് കൊറേ സ്വർണം ഉണ്ടോ എന്ന്..!ഇത്രയൊക്കെ പറയുന്ന മനുഷ്യരൊക്കെ തന്നെയല്ലേ നിങ്ങൾ എല്ലാവരും?
അപ്പൊ ഈ ഉത്രയെക്കുറിച്ചും വിസ്മയയെക്കുറിച്ചും പറയാൻ നിങ്ങൾക്കാർക്കും ഒരു യോഗ്യതയുമില്ലെന്നേ ഞാൻ പറയു..”
(മാധ്യമ പ്രവർത്തക അനഘ റീജ ഭരതൻ )