തിരു: വര്‍ഷങ്ങളായി അനധികൃതമായി സർക്കാർ സര്‍വീസില്‍ നിന്നും വിട്ടുനിന്ന സർക്കാർ ഡോക്ടര്‍ മാരെ പിരിച്ചുവിട്ടു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപെട്ട വകുപ്പിനുകീഴിലുള്ള ഇരുപത്തിയെട്ടോളം ഡോക്ടര്‍മാരെയാണ് ഗവൺമെന്റ് പിരിച്ചുവിട്ടത്.
സര്‍വീസില്‍ പ്രവേശിക്കാനായി പലകുറിഅവസരം നല്‍കിയിട്ടും ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സർക്കാർ ഈ നടപടി കൈകൊണ്ടത്.സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്ക്കുന്നവര് എത്രയും വേഗം തന്നെ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് ഏതാനും ദിവസങ്ങൾ മുമ്പ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേരളം കോവിഡ് മഹാമാരിയ്ക്കെതിരായ പോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് ഇവർ വിട്ടു നിന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ അത്യാവശ്യമായ ഈ സമയത്ത് വിട്ടു നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകർ ഉടന്‍തന്നെ തിരികെ സര്‍വീസില്‍ പ്രവേശിക്കണമെന്ന് മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിരുന്നു. മഹാമാരി കാരണം ജനങ്ങൾ മരിച്ചു വീഴുന്ന ഈ സമയവും തിരികെ വരാന്‍ മനസ് കാട്ടാത്ത ആളുകൾക്കെതിരെയാണ് നടപടി