കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ മരണം; ബലാത്സംഗത്തിന് ഇരയായതായി പരാതി

തിക്രി: ഹരിയാനയിൽ കൊവിഡ് ബാധിച്ച് മരിച്ച പശ്ചിമബംഗാൾ സ്വദേശിയായ യുവതി കര്‍ഷക സമരം നടക്കുന്ന തിക്രിയില്‍ ബലാത്സംഗത്തിനിരയായെന്ന് പിതാവിന്റെ പരാതി. സമരത്തിൽ പങ്കെടുക്കാൻ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഏപ്രിൽ പത്തിനാണ് ബംഗാൾ സ്വദേശിയായ 25-കാരി ഒരു സംഘത്തോടൊപ്പം കർഷക സമരത്തിൽ പങ്കെടുക്കാൻ തിക്രിയിൽ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് യുവതിയെ കഴിഞ്ഞ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 30-ന് മരിച്ചു. പിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് […]

Continue Reading

കയ്യിൽ 170 രൂപ; ചായ വിറ്റ് സൈക്കിളിൽ കശ്മീരിൽ പോയി വന്നു; പുതിയ ഹീറോ

170 രൂപ കൊണ്ട് കേരളത്തിൽ നിന്ന് കശ്മീരിലേക്ക്. അതും സൈക്കിളിൽ ചായ വിറ്റുകൊണ്ട്. സിനിമാക്കഥയല്ല. തൃശൂർ ആമ്പല്ലൂരുള്ള 23-കാരനായ നിധിന്റെ ജീവിത കഥയാണിത്. യാത്രപോയി തിരിച്ചെത്തിയ നിധിനെ കാത്തിപ്പോൾ മറ്റൊരു സന്തോഷവും. നിധിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ആഗ്രഹിച്ചാൽ പലതും സാധിക്കാമെന്നും അതിന് പണം ഒരു തടസമല്ലെന്നും കാണിച്ചു തരികയാണ് നിധിൻ. ഈ യാത്രയ്ക്കുള്ള ധൈര്യം എങ്ങനെ വന്നുവെന്ന് നിധിൻ പങ്കുവയ്ക്കുന്നു.നിധിന്റെ വാക്കുകൾ: യാത്ര ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ലിഫ്റ്റ് അടിച്ച് […]

Continue Reading

പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സോണിയാഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് വോട്ടുവിഹിതം താഴ്ന്നുവെന്ന് നേതാക്കള്‍ വിശദാകരിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പുനക്രമീകരണം ആവശ്യമാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് സോണിയാ ഗാന്ധി വിലയിരുത്തി. […]

Continue Reading

വിയറ്റ്നാം കോളനി വിറപ്പിച്ച ശക്തനായ റാവുത്തർ, ഇന്ന് സ്വന്തം ജീവന് വേണ്ടി കേഴുന്നു

മലയാളികൾ ഒരുകാലത്തും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് റാവുത്തർ. വിയറ്റ്നാം കോളനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു കന്നട താരമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയാ രംഗരാജു എന്നായിരുന്നു ഈ നടൻറെ പേര്. പിന്നീട് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല എങ്കിലും വളരെ ശക്തമായ വ്യക്തിമുദ്ര തന്നെയായിരുന്നു ഒറ്റച്ചിത്രത്തിലൂടെ തന്നെ താരം പതിപ്പിച്ച്കുറച്ചു നാളുകൾക്കു മുൻപ് താരം ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതി ദയനീയ അവസ്ഥയിൽ ആയിരുന്നു താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. […]

Continue Reading

ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു; കോളേജ് പ്രൊഫസറർ പിടിയില്‍

ഭോപ്പാൽ: ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡോ. നീരജ് പഥക്കി(65)നെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് […]

Continue Reading

കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

ടെസ്റ്റ് ടീമില്‍ ഇടം എളുപ്പമല്ല; ദേവ്ദത്തിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ദേവ്ദത്ത് പടിക്കല്‍. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ദേവ്ദത്ത് ടീമില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… […]

Continue Reading

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍. ഇന്നലെ 4,03,738 പേര്‍ക്ക് രോഗം ബാധിച്ചു. 2,42,362 പേരാണ് ഇതുവരെ മരിച്ചത്. അതിനിടയിൽ, പുതുച്ചേരിയിലും 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. ഒരാഴ്ചത്തേക്ക് മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

Continue Reading

പത്രപ്രവർത്തകൻ തന്റെ ഉമ്മയെ കുറിച്ചെഴുതിയ മാതൃദിന കുറിപ്പ് ശ്രദ്ധേയമാകുന്നു.

പ്രമുഖ പത്രപ്രവർത്തകൻ പി.സി.അബ്ദുല്ല മാതൃദിനത്തിൽ തന്റെ ഉമ്മയെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്കിൽ പി.സി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം..”ഓര്‍മകളില്‍ എന്‍റുമ്മ;നോമ്പു കാലവും..സുഖദമായ എന്റെ നോമ്പുകാല സ്മരണകളില്‍ ആദ്യമോടിയെത്തുന്നത് ഉമ്മയുടെ മുഖപ്പകര്‍ച്ചകളാണ്. ഉമ്മ പക്ഷേ, ഒരോര്‍മയല്ല; ആത്മാവില്‍ പടരുന്നൊരു വികാരം തന്നെയാണെനിക്ക്. പിറവിക്കു പിമ്പേയുള്ള പ്രയാണഘട്ടങ്ങളില്‍ ബോധങ്ങളിലേക്കു പതിഞ്ഞ ഉമ്മയുടെ മുഖവും മണവും. ഒടുവില്‍, വൃക്കരോഗവാര്‍ഡിന്റെ അങ്ങേയറ്റത്തെ ഡയാലിസിസ് മുറിയുടെ നേരിയ വെളിച്ചത്തില്‍ ബോധത്തിനും അബോധത്തിനുമിടയില്‍ നീലിച്ചുപോയ ഉമ്മയുടെ ദീനമുഖം. അനന്തരം, ഉമ്മ മയ്യിത്തു കട്ടിലേറിപ്പോയപ്പോള്‍ ബാക്കിയായ കഫന്‍തുണികളില്‍ […]

Continue Reading

മോദിയെ വിമര്‍ശിച്ച കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് മരവിപ്പിച്ചു;

കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. 4 മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് കവി സച്ചിദാനന്ദന്‍ പ്രതികരിച്ചു.ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും കവി പറഞ്ഞു

Continue Reading