അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും കസ്റ്റംസ് ചാണകം പിടികൂടി.

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും കസ്റ്റംസ് ചാണകം പിടികൂടി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്.രൂക്ഷമായ ഗന്ധവും വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ടി ചെയ്തു.ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗെന്ന് അധികൃതർ പറയുന്നു. ചാണകം മൂലം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം കോവിഡ് കാലത്ത് ചാണകം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നാണ് എന്ന തരത്തില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ചെറുപുൽക്കൊടിക്കും വളമായി മാറും.

ഗൗരി കരയാത്ത ഗൗരിതളരാത്ത ഗൗരികലികൊണ്ടു നിന്നാൽഅവൾ ഭദ്രകാളി ഇതു കേട്ടുകൊണ്ടേചെറുബാല്യമെല്ലാംപതിവായി ഞങ്ങൾഭയമാറ്റി വന്നു. നെറികെട്ട ലോകംകനിവറ്റ കാലംപടകാളിയമ്മേകരയിച്ചു നിന്നെ ഫലിതത്തിനെന്നുംതിരുമേനി നല്ലൂകലഹത്തിനെന്നുംഅടിയാത്തി പോരും ഗുരു വാക്യമെല്ലാംലഘു വാക്യമായിഗുരുവിൻറെ ദുഃഖംധ്വനികാവ്യമായിഅതുകേട്ട് നമ്മൾചരിതാർത്ഥരായിഅത് വിറ്റ് പലരുംപണമേറെ നേടിഅതിബുദ്ധിമാന്മാർഅധികാരമേറി ! തൊഴിലാളി വർഗ്ഗംഅധികാരമേറ്റാൽഅവരായി പിന്നെഅധികാരി വർഗ്ഗംഅധികാരമപ്പോൾതൊഴിലായി മാറുംഅതിനുള്ള കൂലിഅധികാരി വാങ്ങും വിജയിക്കു പിൻപേകുതികൊൾവുലോകം വിജയിക്കുമുന്നിൽവിരിയുന്നു കാലം മനുജന്നു മീതെമുതലെന്നസത്യംമുതലിന്നു മീതെഅധികാരശക്തിഅധികാരമേറാൻതൊഴിലാളി മാർഗ്ഗംതൊഴിലാളിയെന്നുംതൊഴിലാളി മാത്രം ! അറിയേണ്ട ബുദ്ധിഅറിയാതെ പോയാൽഇനി ഗൗരിയമ്മേകരയാതെ വയ്യ കരയുന്ന ഗൗരിതളരുന്ന ഗൗരി ,കലിവിട്ടൊഴിഞ്ഞാൽപടുവൃദ്ധയായി മതി ഗൗരിയമ്മേകൊടി താഴെവയ്ക്കാംഒരു […]

Continue Reading

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നഡ്ഡ ആരോപിച്ചു.

Continue Reading

കെ.ബി.ഗണേഷ്കുമാറിനും ആന്റണി രാജുവിനും മന്ത്രിസ്ഥാനം ലഭിച്ചേക്കും

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഇടത് മുന്നണിയുടെ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഒരു എം.എല്‍.എമാര്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് എസ് എന്നിവരുമായാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ഇതില്‍ കേരള കോണ്‍ഗ്രസ് ബിയും ജനാധിപത്യ കേരള കോണ്‍ഗ്രസും ഐ.എന്‍.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആവശ്യപ്പെട്ടു. കെ.ബി.ഗണേഷ്കുമാറിനും ആന്റണി രാജുവിനും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെങ്കിലും ചര്‍ച്ചയില്‍ സി.പി.എം ഉറപ്പ് നല്‍കിയില്ല. 17ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. കേരള […]

Continue Reading

ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച 0.53 ശതമാനം മാത്രമാണ്. 2000-2010 കാലയളവില്‍ 0.57 ശതമാനമായിരുന്നു വളര്‍ച്ച. പതിവില്‍ കവിഞ്ഞ് ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലാണ് ചൈനീസ് സര്‍ക്കാര്‍.ക്രമാതീതമായ ജനസംഖ്യാ വര്‍ധനവ് തടയാനായി സര്‍ക്കാര്‍ 1979 ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ നയം 2016 ല്‍ നിര്‍ത്തിയെങ്കിലും ഇതിന്റെ പ്രത്യാഘാതം […]

Continue Reading

‘ചാണകം വാരി തേക്കരുത്, അത് കോവിഡിനുള്ള മരുന്നല്ല… മറ്റ് അസുഖങ്ങൾ വരും’ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായും പ്രതിരോധശേഷി കൂട്ടുമെന്ന നിലയിലും ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ. ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണയെ ഉണ്ടാക്കുകയുള്ളൂവെന്നും ശാസ്ത്രീയമായ തെളിവുകളില്ലെന്നും ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നു. വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ട് വന്നത്.രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ആശുപത്രികളിലും മറ്റും കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്.ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ ചികിത്സാ രീതികൾ […]

Continue Reading

മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെ ഇസ്രയേൽ പട്ടാളത്തിന്റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിന്റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ്​ സ്​ഥിരീകരിച്ചു.’ഹമാസ്​ ഇസ്രയേലിന്​ നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന്​ ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ -സൈനിക വക്​താവ്​ മാധ്യമങ്ങളോട്  പറഞ്ഞു. തിങ്കളാഴ്​ച […]

Continue Reading

‘ഐപിഎൽ മത്സരങ്ങൾ നടത്തണമെങ്കിൽ രാജ്യത്ത് ഒരു കോവിഡ് കേസ് പോലും ഇല്ലാതാവണം’;ഗാംഗുലി

താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഒരു കോവിഡ് കേസ് പോലും ഇല്ലാതെ വന്നെങ്കിൽ മാത്രമേ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ സാധിക്കൂ. 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്. 31 മത്സരങ്ങൾ ഇനിയും നടത്താൻ ബാക്കിയുണ്ട്. ഇവ നടത്താനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ബി ടീമിനെയാണ് അയക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് […]

Continue Reading

അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി എന്ന് ബ്രിട്ടീഷുകാരി പൗള സ്മിത്ത്

അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാർത്തകളൊക്കെ തന്നെ കൗതുകകരമാണ്. മനുഷ്യർ എന്നും ജിജ്ഞാസയോടെ നോക്കി കാണുന്ന പ്രതിഭാസമാണ് ഏലിയനുകൾ. ഇപ്പോഴിതാ വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. 52 തവണ തന്നെ അന്യഗ്രഹജീവികൾ ഇതുവരെ തട്ടിക്കൊണ്ടുപോയി എന്നാണ് ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് പറയുന്നത്.രണ്ട് കുട്ടികളുടെ മുത്തശ്ശിയായ പൗള പറയുന്നത് പറക്കുംതളികയിലാണ് തന്നെ ഏലിയനുകൾ തട്ടിക്കൊണ്ടുപോയതെന്നാണ്. അവരുടെ പക്കല്‌‍ ടച്ച് സ്ക്രീൻ സംവിധാനമുള്ള ഉപകരണങ്ങൾ ഉണ്ടെന്നും ഭൂമി ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാങ്കേതികപരമായി അവർ ഏറെ മുന്നിലാണെന്നും തനിക്ക് മനസ്സിലായെന്നാണ് പൗളോ പറയുന്നത്. പച്ചപ്പ് […]

Continue Reading