ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴയും കടലാക്രമണവും‌ തുടരുകയാണ്

ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും‌ തുടരുകയാണ്. ഇടുക്കി ,എറണാകുളം ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനത്തിനും കപ്പൽ ഗതാഗതത്തിനുമുള്ള വിലക്ക് തുടരുകയാണ്. അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും. രാജ്യത്തിൻ്റെ […]

Continue Reading

പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ച്‌ ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം

ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും […]

Continue Reading

കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി’; നന്ദു മഹാദേവയുടെ വിയോഗത്തില്‍ നടി സീമ

കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവയുടെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നടി സീമ ജി. നായര്‍. വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദൂട്ടന്‍ പോയി എന്ന് സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് തനിച്ചാക്കി പോയി എന്നും സീമ പോസ്റ്റില്‍ കുറിക്കുന്നു.സീമ ജി. നായരുടെ കുറിപ്പ്:അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി. ഇന്ന് കറുത്ത ശനി… വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദൂട്ടന്‍ പോയി (നന്ദു മഹാദേവ). എന്റെ മോന്റെ […]

Continue Reading

പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ പോസ്റ്റ് ഇട്ടത്

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി മേനോൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫലസ്തീനിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താരം എത്തിയത്.കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് നടൻ ഫലസ്തീനുള്ള പിന്തുണ വ്യക്തമാക്കിയത്. ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു എന്ന പോസ്റ്റർ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അനീഷ് മുൻപ് പങ്കുവെച്ചിരുന്നത്. ആ ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്.അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി […]

Continue Reading

ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ | ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കൊവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി. ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ […]

Continue Reading

കാബൂളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പള്ളിയിലേക്ക് ബോംബാക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പള്ളിയിലേക്ക് ബോംബാക്രമണം. ആക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന തുടങ്ങിയ സമയത്താണ് ആക്രമണമുണ്ടായതെന്ന് വക്താവ് ഫര്‍ദ്വാസ് ഫറാമാര്‍സ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

Continue Reading

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ‘ഇന്ത്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യന്‍ വേരിയന്‍റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 

Continue Reading

ഇസ്‌റാഈലിലെ തീവ്രവാദ ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്ന് ഉമ്മന്‍ ചാണ്ടി

ഇസ്‌റാഈലില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയായ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അത്യധികം ദുഃഖകരവും വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്കിൽ ആണ് കുറിച്ചിരിക്കുന്നത്.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം”ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി. പൊതുപ്രവർത്തകരും ഇടുക്കി […]

Continue Reading

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു

ന്യൂഡൽഹി • രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു. 1.93 കോടി പേർ കോവിഡ് മുക്തി നേടിയപ്പോൾ മരണം 2.53 ലക്ഷം. നിലവിൽ 37 ലക്ഷം പേരാണു കോവിഡ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച മാത്രം 3.19 ലക്ഷം പുതിയ കേസുകളും 3593 മരണവും റിപ്പോർട്ട് ചെയ്തു.

Continue Reading

കോവിഡ് പരിശോധനയ്ക്ക് പുതിയ മാർഗനിർദേശം: ആന്റിജൻ മതിയെന്ന് ഐസിഎംആർ

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായിരിക്കെ, ആർടിപിസിആർ പരിശോധനയ്ക്ക് കാത്തു നിൽക്കാതെ ആന്റിജൻ പരിശോധനയെ ആശ്രയിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ചു.അടിയന്തര കോവിഡ് പരിശോധന, വീട്ടിൽ ഐസലേഷനിലുള്ള പരിചരണം എന്നിവ കോവിഡ് വ്യാപനം തടയുന്നതിൽ നിർണായകമാണ്. അതുകൊണ്ടു തന്നെ ആന്റിജൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകുന്നതാണു നല്ലത്. വീട്ടിൽ സ്വയം കോവിഡ് പരിശോധനയ്ക്കുള്ള സാധ്യതകളും തേടി വരികയാണെന്ന് ഐസിഎംആർ അറിയിച്ചു.ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, മണവും രുചിയും നഷ്ടമാകൽ, തളർച്ച, വയറിളക്കം […]

Continue Reading