ലോക്ക് ഡൗണ്‍: സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാം

തിരുവനന്തപുരം: ഏതു മേഖലയിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുകയാണ്. കേരള വനിതാ കമ്മിഷന്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോണിലൂടെ പരാതികള്‍ ബോധിപ്പിക്കാം. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ അത് കേട്ടിട്ട് അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി ഉണ്ടാകും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷന്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. ഫോണ്‍ […]

Continue Reading

മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല

മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ‌ടി‌ജി‌എസ്) സൗകര്യം പതിവുപോലെ തുടരും. ആർ‌ടി‌ജി‌എസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.ഏപ്രിലിൽ എൻഇഎഫ്ടി, ആർ‌ടി‌ജി‌എസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയാണു സാങ്കേതിക നവീകരണം. ‘യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ […]

Continue Reading

കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്

കൽപ്പറ്റ :മാനന്തവാടിയിലെ മാധ്യമ പ്രവർത്തകൻ സജയൻ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.മാനന്തവാടിക്ക് ബൈക്കിൽ വരുകയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. വലതു കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി.

Continue Reading

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു മുൻപു നൽകില്ലെന്ന് കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിലപാട് പ്രഖ്യാപിച്ചിരിക്കെയാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയത്.ഇനിമുതൽ കോവിഷീൽഡ് രണ്ടാം ഡോസിനായി അപ്പോയ്ന്റ്മെന്റ് 84 ദിവസങ്ങൾക്കു ശേഷമായിരിക്കും. നേരത്തേ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് […]

Continue Reading

13 സംസ്ഥാനങ്ങൾക്ക് ഓക്സിജൻ; കോവിഡിൽ ഒഡീഷയുടെ തലോടൽ

കോവിഡ് പ്രതിസന്ധിയിൽ പ്രാണവായു വിതരണം ചെയ്ത് കരുത്തു പകരുകയാണ് ഒഡീഷ. വെറും 24 ദിവസം കൊണ്ട് 13 സംസ്ഥാനങ്ങൾക്കാണ് ഒഡീഷയുടെ സഹായമെത്തിയത്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്‌സിജനാണ് ഒഡീഷ എത്തിച്ചുനൽകിയത്.കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, കർണാടക, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒഡീഷ ഓക്സിജൻ എത്തിച്ചത്. കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ […]

Continue Reading

റഷ്യൻ കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി

റഷ്യ നിർമിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി. ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 60,000 ഡോസ് വാക്‌സിനുമായി വിമാനമിറങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19നെതിരായ ഇന്തോ-റഷ്യൻ സംയുക്ത പോരാട്ടം കൃത്യമായി മുന്നോട്ടുപോകുന്നതു കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കുദാഷേവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര സഹകരണത്തിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം നൽകുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. Read Also കോവിഡ് […]

Continue Reading

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് യോ​ഗി

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആതിഥ്യനാഥ്. പഞ്ചാബ് പുതിയ ജില്ലയ്ക്ക് രൂപം നൽകിയ സംഭവത്തെ വിമർശിക്കവെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന. മലെർകോട്‍ല എന്ന പേരിൽ പഞ്ചാബിൽ പുതിയ ജില്ല രൂപീകരിക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഭിന്നിപ്പിക്കൽ നയം മാത്രമാണ്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആദർശത്തിന് എതിരാണെന്നും യോ​ഗി ചൂണ്ടിക്കാണിച്ചു. നേരത്തെ മുസ്ലിം വിരുദ്ധ നയങ്ങളുടെ പേരിൽ യോ​ഗി നിരവധി തവണ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു.

Continue Reading

ഉദ്ഘാടനം

ഉദ്ഘാടനം..മഴയാണിവിടെ.ആർത്തലച്ച് പെയ്യുന്ന തകർപ്പൻ മഴ തന്നെയാണിവിടെ. എന്നാൽ വെറും മഴയാണോയിത്.ഒരു പക്ഷേഇതൊരു പ്രളയത്തിൻ തുടക്കമാവാം.മറ്റൊരു മഹാപ്രളയത്തിന്റെ ഉദ്ഘാടനമാവാം. കഴിഞ്ഞ ഭീകരപ്രളയത്തിൻ കെടുതികൾ മറന്ന് തുടങ്ങിയ മനസ്സുകളിലേക്ക്പിടച്ചിൽ നിലയ്ക്കാത്ത നടുക്കുന്ന ഓർമകളിലേക്ക് ഹൃദയവാതിൽ തുറക്കാനുള്ളമറ്റൊരു പ്രളയത്തിൻ നാടമുറിക്കലാവാം. പ്രളയത്തിനു ശേഷം നിശ്ശേഷം വറ്റിപ്പോയ, ജലസ്രോതസ്സുകൾക്കൊപ്പം വറ്റിവരണ്ട മനുഷ്യഹൃദയങ്ങളിൽ വീണ്ടുംസ്നേഹജലം നിറക്കാനുള്ളഈശ്വര വിദ്യയാവാം. ലോകം മറന്നുപോയ കാരുണ്യവർഷ പ്രളയത്തെ,ജാതിമതവർണവർഗ ഭാഷാദേശ വേർതിരിവുകളാൽ അകറ്റി മാറ്റപ്പെട്ടദുഷിച്ച മനസുകളെഅർബുദപ്പുണ്ണ് നിറഞ്ഞ് പൊതിഞ്ഞ മനുഷ്യമൃഗങ്ങളെവീണ്ടും ഒരുമിപ്പിക്കാനുള്ള ഈശ്വരതന്ത്രമാകാം. കൊടുംപ്രളയകാലത്ത് കണ്ണടച്ചു തുറക്കുന്ന മാത്രയിൽ നാഗരികതയുടെ […]

Continue Reading

പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നത് ആശങ്കയുടെ തോത് ഉയര്‍ത്തുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചത് ആശ്വാസകരമായിരുന്നു. അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ വിലക്കുറഞ്ഞതോടെ മെഡിക്കല്‍ കിറ്റുകളുടെ നിലവാരവും കുറയുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. […]

Continue Reading

പാതിരാത്രി വീട്ടിലേക്ക് മടങ്ങുന്ന ബാലൻ

‘മിഡ്നൈറ്റ്‌ റൺ’ (മലയാളം)…അർധരാത്രിയിൽ സ്വാതന്ത്രത്തിലേക്ക്‌ ഓടിയെത്തിയവരാണു ഇൻഡ്യൻ ജനത. ഭീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പാതിരാനിലങ്ങളിലൂടെ ഒരിന്ത്യൻ ബാലൻ നടത്തുന്ന ഉദ്വേഗഭരിതമായ കുതിച്ചോട്ടത്തിന്റെ കഥ പറയുന്ന രമ്യാ രാജിന്റെ കന്നി ഹ്രസ്വസിനിമ ‘മിഡ്നൈറ്റ്‌ റൺ’ മനോഹരമായ ഒരു ചലച്ചിത്രാനുഭവം മാത്രമല്ല, ആൺ ആധിപത്യം അരക്കിട്ടുറപ്പിച്ച്‌ നിലകൊള്ളുന്ന സിനിമാ ഇൻഡസ്‌ട്രിയിൽ വരും നാളുകളിൽവലിയ ഫോണ്ടിൽ സ്വന്തം പേരു അടയാളപ്പെടുത്തുമെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു മികച്ച സംവിധായികയുടെ കടന്നുവരവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണു. നിരവധി അന്തർ ദേശീയ ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യപ്പെട്ടിട്ടുള്ള ‘മിഡ്നൈറ്റ്‌ റൺ’ ഒ.ടി.ടി. […]

Continue Reading