ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി
രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ പ്രമേഹം ഭേദമാകുന്നത്. അതിനാല്‍ ബ്ലാക്ക് ഫംഗസ് അപകടകാരിയായി മാറാം. സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചാല്‍ രോഗം ഗുരുതരമാകാം. രോഗം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം ജാഗ്രത പുലര്‍ത്തി.മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]
Continue Reading