നൂറ്റാണ്ടുകൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്ന് ഇവർ എങ്ങനെ ഇവിടെയെത്തി? ഇന്നും നിഗൂഢത.!

നിഗൂഢത നിറ‍ഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അതിസാഹസികര്‍ക്ക് എന്നും ഹരമാണ്. അങ്ങനെയൊരിടമാണ് സ്പെയിനിലെ കനേറി ദ്വീപുകൾ. സുഖകരമായ കാലാവസ്ഥയും കടൽകാഴ്ചകളും അഗ്നിപർവതവും മരുഭൂമിയുമൊക്കെയുള്ള ഈ ദ്വീപസമൂഹം കഴിഞ്ഞ വർഷം മാത്രം സന്ദർശിച്ചത് ഒന്നരക്കോടിയോളം സഞ്ചാരികളാണ്. സ്പെയിനിന്റെ തെക്കു ഭാഗത്തായാണ് കനേറി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.അയൽരാജ്യമായ മോറോക്കോയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് നൂറുകിലോമീറ്റർ സഞ്ചരിച്ചാൽ ഈ ദ്വീപിന്റെ കിഴക്കൻ തീരത്ത് എത്തിച്ചേരാം. ദ്വീപിലെ ആദ്യ താമസക്കാർ ഇവിടെയെത്തിയത് 1470 ൽ ആണെന്നാണ് കരുതപ്പെടുന്നത്. വളരെ പുരാതനമായ ഒരു സംസ്കാരത്തിന്റെ നാന്ദിയെന്നു കരുതപ്പെടുന്ന […]

Continue Reading

പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന് സേന പൈലറ്റ് മരിച്ചു

പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന് സേന പൈലറ്റ് മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയിലാണ് മിഗ്-21 വിമാനം അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.വ്യോമസേനയുടെ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ മോഗ ജില്ലയില്‍ ബഘപുരാനയിലാണ് അപകടം. സ്‌ക്വാഡറന്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് കൊല്ലപ്പെട്ടതെന്ന് വ്യോസേന ട്വിറ്ററില്‍ അറിയിച്ചു. ദുരന്തത്തില്‍ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ സേന അനുശോചിക്കുന്നതായും ഐ.എ.എഫ് ട്വീറ്റ് ചെയ്തു.സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി; ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിക്ക്

Continue Reading

ശാസ്ത്രത്തിനു ചെവി കൊടുക്കാത്ത ഭരണകൂടം

ശാസ്ത്രത്തിനു ചെവി കൊടുക്കാത്ത ഭരണകൂട നിലപാടുകളാണ് കോവിഡ് മഹാമാരിയെ ആഗോള ദുരന്തമാക്കിയ ഘടകങ്ങളിലൊന്ന് എന്ന ആഗോള പാനലിന്റെ റിപ്പോർട്ട് പുറത്തുവന്ന ആഴ്ചയിൽ കോവിഡുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന സംഭവങ്ങൾ കൂടി ഇന്ത്യയിലുണ്ടായി. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ.ഷാഹിദ് ജമീൽ ഇന്ത്യൻ സാർസ് -കോവ് – 2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സമർപ്പിച്ചു എന്നതായിരുന്നു ആദ്യത്തേത്. 2021 മെയ് 17 തിങ്കളാഴ്ച ദിവസം 4334 കോവിഡ് മരണങ്ങൾ ഇന്ത്യയിലുണ്ടായി. കോവിഡ്- 19 […]

Continue Reading

മഹാമാരിക്കിടെ അനാഥരായ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തണം

കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ​ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല.നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഈ […]

Continue Reading

കൊറോണക്കിടയിൽ പുതിയൊരു ഭീതിയായി ‘ ബ്ലാക്ക് ഫംഗസ്’ പടർന്നു കൊണ്ടിരിക്കുന്നു

വിട്ടൊഴിയാതെ ഓരോ ഭീതികൾ നമ്മുടെ ഇടയിൽ പടർന്നു കൊണ്ടിരിക്കുകയാണ്. നിപ്പക്ക് ശേഷം കൊറോണ, ഇപ്പോൾ കൊറോണയുടെ ഭീതിക്കിടയിൽ പുതിയൊരു ഭീതിയായി ‘ ബ്ലാക്ക് ഫംഗസ്’ എന്ന രോഗം പടർന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത്. കോവിഡ രോഗബാധിതർക്ക് രോഗം ഭേദമായ ശേഷം ഇത് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. ഇത് കോവിഡിന്റെ സങ്കീർണതയോ നേരിട്ടുള്ള ഫലമോ ആയി പറയാൻ കഴിയില്ല. ആദ്യം ഇത് സൈനസൈറ്റിസ്സിന്റെ ലക്ഷണങ്ങളായിട്ടാണ് തുടങ്ങുന്നത്. പിന്നീട് കൺപോളകൾക്ക് നീര്, കണ്ണിന് ചുവന്ന […]

Continue Reading

‘അടുത്ത മന്ത്രി ശൈലജയെക്കാള്‍ മികവ് കാട്ടില്ലെന്ന് ആര്‍ക്കറിയാം’; താന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് വാങ്ങിയ ആരോഗ്യമന്ത്രിയായിരുന്നുവെന്ന് പി കെ ശ്രീമതി

രണ്ടാം പിണറായി മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെ കെ ശൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന രീതിയിലുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലേറെയും. നടിമാരായ പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ‘ബ്രിങ് ബാക്ക് ശൈലജ’ എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ.കെ. ശൈലജയെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുകളും മാസ് പെറ്റീഷന്‍ ഒപ്പിടലും […]

Continue Reading

രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ലോക വിപണിയിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാസവള സബ്‌സിഡി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതുപ്രകാരം, ഒരു ബാഗ് ഡി അമോണിയം ഫോസ്‌ഫേറ്റ് രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍നിന്നും 1,200 രൂപ സബ്‌സിഡിയായി ലഭ്യമാകും. അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാസവള സബ്‌സിഡി നല്‍കുന്നതിനായി 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടതായി വരും. 95,000 കോടി […]

Continue Reading

സത്യപ്രതിജ്ഞക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആഘോ,ങ്ങള്‍ ഒന്നുമില്ലാതെയാണ് ചടങ്ങ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.അന്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും 500 പേര്‍ അതില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.എല്‍ എ മാര്‍, എം പിമാര്‍, പാര്‍ളമെന്ററി പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയ ആരെയും ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ മാത്രം 2.45 ന് സ്റ്റേഡിയത്തില്‍ […]

Continue Reading

കാണുന്നവർക്ക് പൊലീസ് നായയാണെന്ന് തോന്നും. അത്രയ്ക്ക് ഗമയിലും ഗൗരവത്തിലുമാണ് ‘ഡ്യൂട്ടി’

ട്രിപ്പിൾ ലോക്‌ഡൗണുമായി ബന്ധപ്പെട്ട് മലപ്പുറം–പാലക്കാട് ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിൽ വാഹന പരിശോധനയ്‌ക്ക് പൊലീസിനൊപ്പം ഒരു നായയുമുണ്ട്. കാണുന്നവർക്ക് പൊലീസ് നായയാണെന്ന് തോന്നും. അത്രയ്ക്ക് ഗമയിലും ഗൗരവത്തിലുമാണ് ‘ഡ്യൂട്ടി’ ചെയ്യുന്നത്. പൊലീസ് ഡ്യൂട്ടി തുടങ്ങിയ ദിവസം വിശന്നുവലഞ്ഞെത്തിയ ഈ തെരുവുനായയ്ക്ക് ഭക്ഷണം നൽകിയിരുന്നു. ഇതോടെയാണ് പൊലീസിനൊപ്പം കൂടിയത്.പൊലീസ് റോഡിൽ വാഹനം തടയുമ്പോൾ നായയുമെത്തും. പൊലീസ് നടന്നാൽ നടക്കും, നിന്നാൽ നിൽക്കും. പൊലീസുദ്യോഗസ്ഥർ ആരായാലും ഡ്യൂട്ടിക്ക് നായ റെഡി. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് പൊലീസുകാർക്ക് […]

Continue Reading