പരാജയശേഷം യുഡിഎഫിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രിയെ പ്രകീർത്തിച്ചും ഫിറോസ്

‘വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്, തവനൂരിലുണ്ടായത് ഫിറോസ് കുന്നംപറമ്പിൽ ട്രെൻഡ്’; പരാജയശേഷം യുഡിഎഫിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രിയെ പ്രകീർത്തിച്ചും ഫിറോസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഗംഭീര വിജയം നേടിയ പശ്ചാത്തലത്തിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് ഫിറോസ് കുന്നംപറമ്പിൽസംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നുമാണ് ഫിറോസ് അഭിപ്രായപ്പെട്ടത് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെടി ജലീൽ വോട്ടെണ്ണലിന്റെ അവസാന […]

Continue Reading

ഇ ശ്രീധരന് കാശ്മീരിലെ ദാല്‍ തടാകത്തിന്റെ ശുദ്ധീകരണ ദൗത്യം

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനായി ഇ ശ്രീധരന്‍ തുറന്ന ‘എംഎല്‍എ’ ഓഫീസ് പൂട്ടില്ല. തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടെങ്കിലും പാലക്കാട്ടെ ഓഫീസ് പൂട്ടുന്നില്ലെന്നാണ് സൂചന.വോട്ടെടുപ്പിന് പിന്നാലെ പതിനായിരം വോട്ട് ഭൂരിപക്ഷത്തിന് വിജയമുറപ്പാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു പാലക്കാട് പട്ടണത്തില്‍ ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് തുറന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് 3859 വോട്ടുകള്‍ക്ക് ശ്രീധരന്‍ പരാജയപ്പെട്ടു.ഇതോടെ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാരംഭിച്ചിരുന്നു. വിഷയം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പാലക്കാട് ‘മുഖ്യമന്ത്രിയുടെ ഓഫീസ്’ വാടകയ്ക്ക് […]

Continue Reading

കേരളവും തമിഴ്നാടും ബംഗാളും ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ശ്രദ്ധേയമാകുന്നു

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന് കേള്‍ക്കുന്നതിനിടയിലാണ് കേരളം, തമിഴ്നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടുള്ളത്. ഇതില്‍ കേരളവും തമിഴ്നാടും ബംഗാളും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് പോലും തിരിച്ചെടുത്തുകൊണ്ട് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് കേരളം ശക്തമായ ബിജെപി വിരുദ്ധ വികാരമാണ് പ്രകടമാക്കിയത്. പരസ്യമായി ബിജെപി രാഷ്ട്രീയത്തെ വെല്ലുവിളിച്ച് പ്രചാരണം നടത്തിയ ഡിഎംകെ മുന്നണിയുടെ വമ്പിച്ച വിജയമാണ് തമിഴ്നാട്ടില്‍ കാണാനായത്.ഇക്കൂട്ടത്തില്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് […]

Continue Reading

ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തയും ഹനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ ഉണ്ടാവരുത്: ഹൈദരലി തങ്ങള്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റ് ഒത്തുചേരലുകളോ നടത്തരുതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.വാരാന്ത്യ ലോക്ഡൗണ്‍, നിരോധനാജ്ഞ തുടങ്ങി അധികൃതര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതീവഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെതിരായ പ്രതിരോധത്തില്‍ […]

Continue Reading

രോഗികൾ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടർ വിഷാദത്തിലായി

ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇയാള്‍ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നാണു വിവരം. വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ വിവേക് നൂറു കണക്കിന് കോവിഡ് രോഗികളെ പരിചരിച്ചിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. രവി വങ്കേഡ്കർ ട്വിറ്ററിൽ കുറിച്ചു.ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു. ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ, എട്ടോ രോഗികളെയാണ് വിവേക് പരിചരിച്ചിരുന്നത്. രോഗികൾ […]

Continue Reading

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ലോക്ഡൗണ്‍ വേണം: എയിംസ് തലവൻ

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു. യു.പി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ […]

Continue Reading

കരിദിനാചരണം നടത്തി ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വിനോദസഞ്ചാരമേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ടൂറിസം സംഘടനകൾ മെയ്‌ 1നു നടത്തിയ പ്രതീകാത്മക കരിദിനാചരണം വൻവിജയമാക്കിതീർത്ത വയനാട് ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രവർത്തകരെ വയനാട് ടൂറിസം അസോസിയേഷൻ അഭിനന്ദിച്ചു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. അനീഷ്‌. ബി നായർ സ്വഗതംവും ,സൈഫ് വൈത്തിരി നന്ദിയും പറഞ്ഞുഅനീഷ്‌ വരദൂർ, രമിത് രവി, മനോജ്‌, , അബ്ദു റഹ്മാൻ, വർഗീസ്, പ്രബിത എന്നിവർ സംസാരിച്ചു

Continue Reading

ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം

ബറോഡഃഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബിൽഡറുമായ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.’ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും […]

Continue Reading

കാർ യാത്രക്കാരെ തടഞ്ഞ് പണം കവരുന്നവർ അറസ്റ്റിൽ

എറണാകുളം: തൃപ്പൂണിത്തുറയിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ 4 പേരാണ് ഹിൽ പാലസ് പോലീസിന്‍റെ പിടിയിലായത്. ഇരുന്പനം പുതിയ റോഡ് ജംഗ്ഷനിൽ കാർ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്. 

Continue Reading

കോവിഡ് ബാധിച്ചവർക്ക് ഡൽഹിയിൽ മസ്ജിദിനകത്ത് പ്രവേശിക്കാം

കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെ ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദ് കോവിഡ് സെന്ററാക്കി മാറ്റി. മസ്ജിദിനകത്ത് രോഗികൾക്കായി പ്രത്യേകം ബെഡുകളും മരുന്നുകളും പിപിഇ കിറ്റുകളും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർ ഡോക്ടറുടെ കുറിപ്പടി കാണിച്ചാൽ മസ്ജിദിനകത്ത് പ്രവേശിക്കാം. രോഗികൾക്കുള്ള ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.ആശുപത്രികളും മറ്റ് ആരോഗ്യകേന്ദ്രങ്ങളും നിറഞ്ഞുകവിയുന്ന അവസ്ഥയിൽ വലിയ സാന്ത്വനമാണ് രാജ്യസ്ഥലത്തെ രോഗികൾക്കായി ഗ്രീൻപാർക്ക് മസ്ജിദ് നൽകുന്നത്. നിലവില്‍ 22 ശതമാനത്തിന് മുകളിലാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Continue Reading