തിരിച്ചിറങ്ങുമ്പോൾ ഒരു രൂപ കോയിൻ ഞാനവിടെ വച്ചു,കൂടെ അഞ്ഞൂറ് രൂപയും

എൻ്റെ ഉപ്പയ്ക്ക് രണ്ട് ഭാര്യമാർ ആയിരുന്നു. അന്ന് മലബാറിൽ അത് വളരെ സാധാരണമായ ഒരു കാര്യമായിരുന്നു.പക്ഷെ അതോടെ അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുടെ ഉമ്മ നാട്ടിലുള്ള സ്വത്തു മുഴുവൻ ഉപ്പയുടെ ആദ്യ ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി എഴുതി. ഇവിടെ സാമ്പത്തികമായി വല്യ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് അതൊന്നും എൻ്റെ ഉമ്മയ്ക്ക് വലിയ പ്രശ്നം ഒന്നും ആയിരുന്നില്ല. അതു മാത്രമല്ല ഇവിടെ നിന്ന് മാസാമാസം വണ്ടി വിളിച്ച് വീട്ടു സാധനങ്ങൾ ഒക്കെ അവിടെ എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു.ഒരു […]

Continue Reading

ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ…

രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് നടി ശ്വേതാ മേനോൻ. 1992–ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും തന്നെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും നടി വ്യക്തമാക്കി. ‌‌‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാൻ യോഗ്യത നേടിയത് 1994-ൽ ആണ്, 92-ലെ മത്സരത്തിൽ യോഗ്യത നേടി 94-ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാൻ കഴിയില്ലല്ലോ…’ ശ്വേതാ മേനോൻ സ്വാകാര്യ ഓൺലൈനിന് […]

Continue Reading

ചെലവ് 40 ലക്ഷം; വിലക്കിലും യുഎഇയിലേക്ക് പറന്ന് മലയാളികുടുംബം

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വിലക്ക് തുടരുന്നതിനിടെ‌ സ്വകാര്യ ജെറ്റില്‍ യുഎഇയിലെത്തി മലയാളി കുടുംബം. അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പ‌മാണ് മലയാളി വ്യവസായിയും ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി.ഡി. ശ്യാമളൻ യുഎഇയിൽ എത്തിയത്. നാലു ജീവനക്കാരും ശ്യാമളനും കുടുംബവും ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 ലക്ഷത്തോളം (55,000 ഡോളർ) രൂപയാണ് ഇതിനായി ചെലവഴിച്ചത്.നാൽപ്പതുവർഷത്തിലേറെയായി യുഎഇയിലുള്ള ശ്യാമളൻ മകൾ അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാർച്ച് 15–നാണ് കുടുംബത്തോടൊപ്പം […]

Continue Reading

എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിയിച്ച്‌ ഒ. രാജഗോപാൽ

തുടർഭരണം ലഭിച്ചതിന്റെ സന്തോഷം ദീപം തെളിയിച്ചാണ് ഇടതുപ്രവർത്തകർ ആഘോഷിച്ചത്. എന്നാൽ ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ. രാജഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. കയ്യിൽ ദീപമേന്തി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. #bengalvoilence #saveBengal എന്നീ ഹാഷ്ടാഗും അദ്ദേഹം പങ്കിട്ടു. എന്നാൽ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന് കമന്‍റിലെത്തി അണികള്‍ പറയുന്നു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിയിച്ച ചിത്രം പങ്കുവച്ചതും […]

Continue Reading

ഗുണനിലവാരമുള്ള വാക്​സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ​യിലില്ല ബിൽ ​ഗേറ്റ്സ്

വികസിത രാജ്യങ്ങളിൽ ഉള്ളപോലെ ഗുണനിലവാരമുള്ള വാക്​സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂ​ന്നാം ലോക രാജ്യങ്ങൾക്ക്​ ഉണ്ടാകില്ലെന്ന ബിൽ ​ഗേറ്റ്സ്.ബ്രിട്ടീഷ്​ ചാനലായ സ്​കൈ ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബിൽ ​ഗേറ്റ്സ് വിവാദ പരാമർശം നടത്തിയത്. കോവിഡ് വാക്സിൻ ഫോർമുല കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്​ വാക്​സിൻ കൂടൂതലായി നിർമിക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക്​ ഫോർമുല കൈമാറുന്നതിനെപറ്റിയുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ബിൽ​ഗേറ്റ്സിന്റെ മറുപടി.അമേരിക്കയിലെ ജോൺസൻ ആൻഡ്​ ജോൺസന്റെ വാക്സിൻ നിർമാണ പ്ലാൻറും ഇന്ത്യയിലെ സംവിധാനങ്ങളും ഗുണനിലവാരത്തിൽ വ്യത്യസ്​തമാണെന്നും ബിൽ ഗേറ്റ്സ് […]

Continue Reading

തവക്കല്‍നാ ആപ്പ് വഴി അനുമതി ലഭിച്ചവര്‍ക്കായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം

പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. സഊദിയുടെ വിവിധ ദിക്കുകളില്‍ നിന്നുള്ളവര്‍ നേരെത്തെ തന്നെ ഹറമുകളിലെത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം. വിശ്വാസികള്‍ തങ്ങളുടെ ഇബാദത്തുകള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ആരാധനകള്‍ക്ക് സൃഷ്ടാവിന് മുന്‍പില്‍ ഉന്നതമായ സ്ഥാനങ്ങളാണുള്ളതെന്നും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ […]

Continue Reading

”എനിക്ക് സ്വാതന്ത്ര്യം വേണ്ട. എന്നെ നീ സ്വതന്ത്ര്യയാക്കേണ്ട”

അടിമ ഓ ജിബ്രാന്,നിന്റെ വാക്കുകളില്‍ഞാന്‍ ജീവിക്കുന്നു. സ്നേഹിക്കുന്നവൻറെ മുന്നില്‍ഞാന്‍ അടിമയാണ്.അടിമയാണ്.അടിമയാണ്. അല്ലയോഎന്റെ സ്നേഹത്തിന്റെ ഉടമേ,അടിമകച്ചവടംനിരോധിക്കപ്പെട്ടിരിക്കുന്നു.അതിനാലെന്നെനീ വിറ്റുകളയില്ലെന്ന്ഞാന്‍ കരുതുന്നു. എനിക്ക് സ്വാതന്ത്ര്യം വേണ്ട.എന്നെ നീ സ്വതന്ത്ര്യയാക്കേണ്ട.എന്നുമെന്നും നിന്റെഅടിമയായ് കഴിയാൻമാത്രമാണിവളുടെ പ്രാര്‍ത്ഥന. ( ബഹിയയെ പരിചയപ്പെടാം..! ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം.കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും ജോലി ചെയ്തു വരുന്നു. കൃഷി,കന്നുകാലി വളർത്തൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം.അധ്യാപകനായ ഫായിസ് […]

Continue Reading

പ്രതിസന്ധി കാലത്ത് സെലിബ്രിറ്റികള്‍ എങ്ങനെയാവണം

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തിലാണ് രാജ്യം. അതിശക്തമായ രണ്ടാം തരംഗത്തില്‍ ആരോഗ്യമേല അടക്കം വിവിധ മേഖലകള്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സംസ്ഥാനങ്ങളിലും മിനി ലോക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഇതിനിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അനേകം പേര്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവലസ്ഥയിലുമെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്കായി പലയിടങ്ങളിലും സന്നദ്ധ സംഘടനകളും വ്യക്തികളും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റേഷന്‍ വിതരണം, ഭക്ഷണവിതരണം എല്ലാം ഇതിലുള്‍പ്പെടുന്നു. ഇങ്ങനെ തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്ന ‘റോട്ടി ബാങ്ക്’ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി […]

Continue Reading

കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഐഎസ്ആര്‍ഒ സൗജന്യമായി നല്‍കി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഐഎസ്ആര്‍ഒ സൗജന്യമായി നല്‍കി. ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന മേന്‍മയേറിയ ലിക്വിഡ് ഓക്‌സിജനാണ് തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഓക്‌സിജന്‍ സഹായം അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ഐഎസ്ആര്‍ഒ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം. ആഴ്ചയില്‍ 12 ടണ്‍ ഓക്‌സിജന്‍ എത്തിക്കാമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നത്. റോക്കറ്റ് ലോഞ്ചിംഗ് ഇല്ലാത്തതിനാല്‍ മഹേന്ദ്രഗിരിയിലെ ഓക്‌സിജന്‍ പ്ലാന്റ് […]

Continue Reading

ഈ വര്‍ഷം കൊണ്ട് യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും

ദുബൈ: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ദുബൈയില്‍ സിനോഫാം, ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിനുകളാണ് സൗജന്യമായി നല്‍കി വരുന്നത്.

Continue Reading