ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനം ഹ്രസ്വ ചരിത്രം

Wide Live Special

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന്‌ നിലവിൽ വരികയും ചെയ്തു.ഇന്ത്യയിലെ ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്‌ ഗ്രാമപഞ്ചായത്ത്. 2002 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 2,65,000 ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.
ഇന്ത്യയിലെ ജില്ലാ തലത്തിലൂള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ്‌ ജില്ലാ പഞ്ചായത്ത് അഥവാ ജില്ലാ പരിഷത്.ത്രിതല സംവധാനത്തിലെ ഏറ്റവും മുകളിലത്തെ കണ്ണിയാണിത്.
പഞ്ചായത്തീരാജ് ഭരണ സംവിധാനത്തിലെ ഒരു ഭാഗമാണു ബ്ലോക്കു പഞ്ചായത്ത്. ത്രിതല സംവധാനത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്കു പഞ്ചായത്ത്.കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *