വിട്ടൊഴിയാതെ ഓരോ ഭീതികൾ നമ്മുടെ ഇടയിൽ പടർന്നു കൊണ്ടിരിക്കുകയാണ്. നിപ്പക്ക് ശേഷം കൊറോണ, ഇപ്പോൾ കൊറോണയുടെ ഭീതിക്കിടയിൽ പുതിയൊരു ഭീതിയായി ‘ ബ്ലാക്ക് ഫംഗസ്’ എന്ന രോഗം പടർന്നു കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത്. കോവിഡ രോഗബാധിതർക്ക് രോഗം ഭേദമായ ശേഷം ഇത് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണത്രേ.
ഇത് കോവിഡിന്റെ സങ്കീർണതയോ നേരിട്ടുള്ള ഫലമോ ആയി പറയാൻ കഴിയില്ല. ആദ്യം ഇത് സൈനസൈറ്റിസ്സിന്റെ ലക്ഷണങ്ങളായിട്ടാണ് തുടങ്ങുന്നത്. പിന്നീട് കൺപോളകൾക്ക് നീര്, കണ്ണിന് ചുവന്ന നിറം, വേദന, കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയൊക്കെ കാണാൻ സാധിക്കും. ഇവ തലച്ചോറിലേക്കും ബാധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുന്ന രോഗികളിൽ തലവേദന, അപസ്മാരം, ബോധം നഷ്ടപ്പെടൽ,സ്ട്രോക്ക് എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു.
കോവിഡ് രോഗികളിൽ ഇത് വരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് കൃത്യമായ കരുതലുകളാണ്.
• ബ്ലഡ് ഷുഗർ കൃത്യമായി ചികിത്സിച്ച് നിയന്ത്രണവിധേയമാക്കുക.
• ഓക്സിജൻ കൊടുക്കുന്ന രോഗികളാണെങ്കിൽ ഹ്യുമിഡിഫൈയർ ദിവസവും വൃത്തിയാക്കുക. അതിൽ ഒഴിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തുക.
• രോഗിയുടെ ശുചിത്വം ഉറപ്പുവരുത്തുക.
• വായ്പുണ്ണ്, പല്ലിന്റെ പഴുപ്പ് ഇവയൊക്കെ പെട്ടെന്നുതന്നെ ചികിത്സിച്ചു ഗുണപ്പെടുത്തുക.
കോവിഡ് രോഗം പോലെ തന്നെ ഈ ബ്ലാക്ക് ഫംഗസ് ബാധയും പ്രതിരോധിക്കുന്നതാണ് പ്രധാനം.
കോവിഡ് വന്ന എല്ലാവർക്കും ഇത് വരണമെന്നില്ല, പക്ഷേ കോവിഡ് വന്നവരിൽ ആണ് ഇത് വരാനുള്ള സാധ്യത കൂടുതൽ.
മലപ്പുറം ജില്ലയിലാണ് ഒരു രോഗിക്ക് ഇതിനെ തുടർന്ന് കണ്ണ് നീക്കം ചെയ്യേണ്ടി വന്നത് എന്ന് വാർത്തയിൽ കണ്ടിരുന്നു. കൊല്ലത്തും ഒരാളെ ഇത് ബാധിച്ചതായി കണ്ടെത്തിയതായി കണ്ടു.