കോവിഡിനെതിരെയുള്ള ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിക്കുന്നതു മൂലം പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നു ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറൻസ് വിഭാഗം വ്യക്തമാക്കി.കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം നിർദേശിച്ച പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ആഴ്‌സെനിക്കം ആൽബം എന്ന പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നുണ്ട്.കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും പ്രതിരോധ മരുന്നു കഴിക്കാമെന്നുള്ളത് ഇതിന്റെ സവിശേഷതയാണ്.ആഴ്സെനിക്കം ആൽബം പുതിയ മരുന്നല്ല. ഇരുനൂറിലേറെ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്.ശ്വാസകോശ രോഗങ്ങൾ, അലർജി, ജലദോഷം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഈ മരുന്നു നൽകാറുണ്ട്. സംസ്ഥാനത്ത് 64% പേർ നിലവിൽ ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിച്ചിട്ടുണ്ട്. ഇവരിൽ എത്രപേർക്കു രോഗം ബാധിച്ചു എന്നതു സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.സ്ട്രിപ് രൂപത്തിലുള്ള മരുന്നാണെങ്കിൽ തുടർച്ചയായി 3 ദിവസം ഒരു ടാബ്‌ലറ്റ് വീതം കഴിക്കുക.വെളുത്ത മണി പോലുള്ള ഗുളികകളാണെങ്കിൽ നാലെണ്ണം വീതം കഴിക്കണം.പിന്നീട് 21 ദിവസങ്ങൾക്കു ശേഷം ഇതേ രീതിയിൽ ബൂസ്റ്റർ ഡോസ് കഴിക്കണം. ഓരോ 21 ദിവസത്തിനും ബൂസ്റ്റർ ഡോസ് തുടരുക. ഹോമിയോപ്പതി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം വേണം പ്രതിരോധ മരുന്നു കഴിക്കാൻ.കോവിഡ് പോസിറ്റീവാകാൻ സാധ്യതയുള്ളവരുമായി കൂടുതൽ ഇടപഴകുന്നവരാണെങ്കിൽ 21നു പകരം 14, 7 ദിവസങ്ങൾ കൂടുമ്പോൾ ബൂസ്റ്റർ ഡോസുകൾ കഴിക്കാം.ഭക്ഷണം കഴിക്കുന്നതിൽ പ്രത്യേക പഥ്യമൊന്നും ആവശ്യമില്ല.അടുത്തുള്ള ഹോമിയോ ആശുപത്രികളിൽ പ്രതിരോധ മരുന്നു ലഭിക്കുന്നതാണ്നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തവാദിത്വമാണ്.
