ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി മേനോൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫലസ്തീനിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താരം എത്തിയത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് നടൻ ഫലസ്തീനുള്ള പിന്തുണ വ്യക്തമാക്കിയത്. ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നു എന്ന പോസ്റ്റർ കൈയിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് അനീഷ് മുൻപ് പങ്കുവെച്ചിരുന്നത്. ആ ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്.അന്ന് ആദ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോൾ തനിക്കെതിരെ ഭീഷണി മുഴക്കി നിരവധിപേർ വന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ അന്ന് പോസ്റ്റ് ഇട്ടത്. എന്നാൽ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്. അനീഷ് ജി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
