അടിമ
ഓ ജിബ്രാന്,
നിന്റെ വാക്കുകളില്‍
ഞാന്‍ ജീവിക്കുന്നു.
സ്നേഹിക്കുന്നവൻറെ മുന്നില്‍
ഞാന്‍ അടിമയാണ്.
അടിമയാണ്.
അടിമയാണ്.
അല്ലയോ
എന്റെ സ്നേഹത്തിന്റെ ഉടമേ,
അടിമകച്ചവടം
നിരോധിക്കപ്പെട്ടിരിക്കുന്നു.
അതിനാലെന്നെ
നീ വിറ്റുകളയില്ലെന്ന്
ഞാന്‍ കരുതുന്നു.
എനിക്ക് സ്വാതന്ത്ര്യം വേണ്ട.
എന്നെ നീ സ്വതന്ത്ര്യയാക്കേണ്ട.
എന്നുമെന്നും നിന്റെ
അടിമയായ് കഴിയാൻ
മാത്രമാണിവളുടെ പ്രാര്‍ത്ഥന.
✍️ബഹിയ
( ബഹിയയെ പരിചയപ്പെടാം..! ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും ജോലി ചെയ്തു വരുന്നു.
കൃഷി,കന്നുകാലി വളർത്തൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം.
അധ്യാപകനായ ഫായിസ് ആണ് ഭർത്താവ്. വിദ്യാര്‍ഥികളായ ഫൈഹ, ഫത്ഹ, ഫഹ്‌മി, ഫിൽസ എന്നിവര്‍ മക്കളാണ്.
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ
കവിതാസമാഹാരങ്ങൾ
മഴയുറങ്ങാത്ത രാത്രി
കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ
ഫുൾജാർ ആസിഡ് നന്ദികൾ
കഥാസമാഹാരം
ഉരഗപർവം
പുരസ്കാരങ്ങൾ | അംഗീകാരങ്ങൾ
കലാകൗമുദി കഥാമാസികയുടെ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാ മത്സരത്തിൽ മൂന്നാം സ്ഥാനവും,
നുറുങ് മാസികയുടെ കവിതാ മത്സരത്തിൽ മൂന്നാം സ്ഥാനം, അക്ഷരദീപം മികച്ച കവിതാ പുരസ്‌കാരം, ഖത്തർ വെളിച്ചം കമ്മിറ്റി കൃഷി, എഴുത്ത് പുരസ്‌കാരങ്ങൾ, UAE വെളിച്ചം കമ്മിറ്റി പുരസ്‌കാരം, ചാവക്കാട് എജുക്കേഷ്ണൽ ട്രസ്റ്റിന്റേയും വിമൺസ് ഇസ്ലാമിയാ കോളേജ് ട്രസ്റ്റിന്റേയും പുരസ്‌കാരം, MRY പൊതുവേദിയുടെ പുരസ്‌കാരം, നെഹ്രു യുവ കേന്ദ്രയും അബാസ്കർ സ്കൂൾ ഓഫ് ആക്ടിംഗും ചേർന്ന് നടത്തിയ NYK ജില്ലാ തല ഫെസ്റ്റിലെ കവിതാ-കഥാ പുരസ്കാരങ്ങൾ, ഷാർജാ ബുക്ക് ഫെയർ ബുക്ക് റിലീസിങ് സർട്ടിഫിക്കറ്റ്, കേരളാ ഗവൺമെന്റിന്റെ മികച്ച കർഷകനുള്ള പഞ്ചായത്ത് തല പുരസ്‌കാരം, കൊണ്ടോട്ടി യുവ കലാസാഹിതി മഴരചനാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്)