ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി .കുവൈത്തില്‍ നിന്നുള്ള ആദ്യ സഹായ വിമാനം ശനിയാഴ്ച്ച ഇന്ത്യയിലെത്തും
വെന്റിലേറ്ററുകള്‍,ഓക്സിജന്‍ കോണ്സെന്ട്രേറ്റര്, വിവിധ മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെത്തുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജാസിം അല്‍ നാജിം അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി മെഡിക്കല്‍ ഉപകരണങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു
കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി ഫോണില്‍ വിളിച്ച് കുവൈത്തിന്റെ സഹായം വാഗ്ദാനം ചെയ്തിരുന്നു.നേരെത്തെ കുവൈത്ത് മന്ത്രിസഭാ യോഗവും ഇന്ത്യയ്ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു