കോവിഡ് മഹാമാരി വീണ്ടും ശക്തി പ്രാപിച്ച് പടർന്ന് പിടിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. നിരവധിപേർക്കാണ് മണിക്കൂറുകൾക്കകം രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗം ബാധിച്ച് ഇതിനോടകം രാജ്യത്ത് നിരവധിപേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാർഗങ്ങൾ തേടുകയാണ്.
മഹാമാരിയെ നേരിടാൻ ‘ആയുഷ് 64’ ഫലപ്രദമെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. രോഗലക്ഷണമില്ലാത്തതും, തീവ്രവുമല്ലാത്ത കോവിഡ് രോഗികളിൽ ഔഷധം കൂടുതൽ ഫലപ്രദമായിരിക്കും. ഇരട്ടിമധുരം, തിപ്പലി, ചിറ്റമൃത് തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ഔഷധമാണിത്.