മാമാട്ടിക്കുട്ടിയെ പോലെ വന്ന് മലയാളി മനസ്സിൽ കയറിക്കൂടിയ നടിയാണ് ശാലിനി. ബാലതാരമായി വന്ന് ഒടുവിൽ നായികാ നടിയായി വളർന്നു. ഒരു കാലത്തെ റൊമാന്റിക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അനിയത്തിപ്രാവ്, നിറം, പ്രേം പൂജാരി, സുന്ദരകില്ലാടി എന്നിവ അവയിൽ ചില ചിത്രങ്ങൾ മാത്രമാണ്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ശാലിനി തകർത്തഭിനയിച്ചിരുന്നു. അതിനിടയിൽ ആയിരുന്നു തമിഴ് നടൻ അജിത്തുമായുള്ള താരത്തിന്റെ വിവാഹം. കാര്യം വിവാഹത്തിൽ ആരാധകർ ഒത്തിരി സന്തോഷിച്ചെങ്കിലും കുഞ്ചാക്കോ ബോബനെ വിവാഹം ചെയ്യാത്തതിൽ ചിലർക്ക് നല്ല വിഷമം ഉണ്ടായിരുന്നു.വളരെ കുറച്ച് സിനിമകളിൽ മാത്രമായിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിച്ചിരുന്നതെങ്കിലും അതെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. പ്രണയ ജോഡികളായിട്ടാണ് ഓരോ ചിത്രത്തിലും ഇരുവരും വേഷമിട്ടത്. അതുകൊണ്ട് തന്നെ ജീവിതത്തിലും ഇവർ ഒന്നിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ചായിരുന്നു അജിത്തും ശാലിനിയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോൾ പഴയകാലത്തെ ഒരു വിശേഷം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാലിനി.സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും തനിക്ക് ചാക്കോച്ചനോട് പ്രണയം തോന്നിയിട്ടില്ല എന്നാണ് ശാലിനി പറയുന്നത്. അതേ സമയം തന്റെ ഒരു കൂട്ടുകാരികൾക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും ശാലിനി തുറന്ന് പറയുകയാണ്. പക്ഷെ താൻ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും നടി പറഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.തമിഴകത്തിന്റെ സ്വന്തം താരമായ തല അജിത്തിനെയായിരുന്നു ശാലിനി വിവാഹം ചെയ്തത്. അജിത്തുമായി ശാലിനി പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന് അറിയാമായിരുന്നു. ഇടയ്ക്ക് താന്‍ ഹംസത്തിന്റെ റോളിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി അജിത്തും ശാലിനിയും ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. അമര്‍ക്കളമെന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. വിവാഹത്തിന് ശേഷം ശാലിനി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആരാധകർക്കും ഒത്തിരി നിരാശയുണ്ടായിരുന്നു. ചെറുപ്പം മുതൽ പരിചയമുള്ള ശാലിനി ഒരു സുപ്രഭാതത്തിൽ അഭിനയം നിർത്തിയത് ആരാധകരെയും ഞെട്ടിച്ചു.അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താൻ ഉറപ്പിച്ചതായി ശാലിനി പറയുന്നു. സിനിമ ഉപേക്ഷിച്ചതില്‍ നഷ്ടബോധമില്ലെന്നും, ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം തനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ടെന്നും ശാലിനി മുൻപ് പറഞ്ഞിരുന്നു.