ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന

International

കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യക്ക് നല്‍കുമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.ജീവന്‍ രക്ഷാ ഉപകരണങ്ങളടക്കമുള്ളവ ഉപകരണങ്ങളും മറ്റും ഇന്ത്യക്ക് ലഭ്യമാക്കും.

ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മുന്‍കൂട്ടി നിര്‍മിച്ച മൊബൈല്‍ ഫീല്‍ഡ് ആശുപത്രികള്‍, ലബോറട്ടറി സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറും.ലോകാരോഗ്യ സംഘടനയിലെ 2,600 ല്‍ അധികം വിദഗ്ധരെ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഗെബ്രിയേസസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *