ലഹരി സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ ഉണർത്തി കൂട്ട്..

Movies

ദ്വാരകഃ .ഗുരുകുലം കോളേ ജിൻ്റെ ബാനറിൽ ഫിയോണ ഫിലിംസുമായി ചേർന്ന് മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് നിർമ്മിച്ച ഹൃസ്യ ചിത്രം ‘കൂട്ട് ‘ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അസി കലക്ടർ ഡോ.ബൽപ്രീത് സിംഗ് IAS പ്രകാശനം ചെയ്തു . ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ കുറിച്ചും ലഹരിവിമുക്ത സമൂഹസൃഷ്ടിയുടെ ആവശ്യകതയെ കുറിച്ചും സാമൂഹ്യബോധം ഉണർത്തുന്നതിനായിട്ടാണ് പ്രസ്തുത ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാജൻ ജോസിൻ്റെ തിരക്കഥയിൽ ഷാജു.പി ജെയിംസ് സംവിധാനം നിർവ്വഹിച്ച സിനിമയിൽ ജോസ് കിഴക്കൻ, ബാബു വയനാട്, ജോൺസൺ ഐക്കര ,ഷിനു തോമസ്,കുമാരി റൈന അന്ന റോയ് ,കുമാരി എസ്ലിൻ ടീസ എൽവിസ്, രഞ്ജിനി രാജു തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. നിഖിൽ ഡേവിസ് ക്യാമറയും അതുൽ രാജ് എഡിറ്റിംഗും ചെയ്ത ചിത്രത്തിന് ടേബി ജോസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
കലക്ടറേറ്റിൽ നടത്തിയ പ്രകാശന കർമ്മത്തിൽ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് സ്വാഗതം ആശംസിച്ച യോഗത്തിന് മാനന്തവാടി ജനമൈത്രി സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വിനീത് രവി കൃതജ്ഞത അറിയിച്ചു.വിമുക്തി മാനേജർ ഷാജി ഏ.ജെ., ഷാജു .പി ജയിംസ്, ശ്രീജേഷ് പി.പി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *