മലയാള സിനിമയിൽ നായകന്മാരെക്കാള്‍ സംവിധായകരുടെ വിലപിടിപ്പുള്ള താരമാണ് നടൻ സിദ്ദിഖ്. വില്ലൻ വേഷങ്ങളും, കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സിദ്ദിഖ് മുഖ്യധാരാ മലയാള സിനിമയിലെ മാറ്റി നിർത്താനാവാത്ത മികവുറ്റ കലാകാരനാണ്. താൻ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന സിനിമകൾ എന്താണോ അതുതന്നെയാണ് തന്റെ സിനിമ കാഴ്ചപ്പാട് എന്ന് തുറന്ന പറഞ്ഞിട്ടുള്ള സിദ്ദിഖ് ഒരു അഭിമുഖ പരിപാടിയിൽ വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. സിനിമാ താരങ്ങളുടെ ഉദ്ഘാടന പരിപാടികൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വൈറൽ ആകാറുണ്ട്. അവരുടെ സാന്നിധ്യം ആ പ്രോഗ്രാമിന് വലിയ താരമൂല്യം സൃഷ്ടിക്കുമ്പോൾ താൻ ഉദ്ഘാടനം ചെയ്യാനെത്തുന്ന പരിപാടികളിൽ മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം വിളിക്കുന്നവരോട് ചോദിക്കാറുണ്ട് എന്ന് തുറന്നുപറയുകയാണ് സിദ്ദിഖ്.
നടന്‍ സിദ്ധിഖിന്റെ വാക്കുകള്‍
“എന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോൾ ഞാൻ അവരോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ അച്ഛനോ അമ്മയോ ആരെങ്കിലും അവിടെ ഉണ്ടാകുമോ? എന്നേക്കാൾ പ്രാധാന്യം അവർക്ക് നൽകണമെന്നും, ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന നന്മയേക്കാൾ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് അവരാണെന്നും അതുകൊണ്ട് അവർ കാലെടുത്തുവെച്ചിട്ടാണ് നിങ്ങളുടെ സംരംഭം ആരംഭിക്കേണ്ടതെന്നും ഞാൻ അവരോടു പറയും”. നടൻ സിദ്ദിഖ് പറയുന്നു