ചെറു എസ്യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ. ഇന്തോനീഷ്യന്‍ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ഇന്ത്യന്‍ പതിപ്പിനേക്കാള്‍ നീളമുണ്ട് എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത.
4,120 മില്ലിമീറ്റര്‍ നീളമുള്ളതിനാല്‍ വാഹനത്തിനുണ്ടായിരുന്ന ബൂട്ട് സ്പേസ് ഉപയോഗിച്ചാണ് അധിക മൂന്നാം നിര സീറ്റ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അനന്തപുരിലെ കിയയുടെ ഉത്പാദന കേന്ദ്രത്തില്‍ തന്നെയാണ് ഇന്തോനേഷ്യന്‍ വിപണിക്കായുള്ള സോണെറ്റും നിര്‍മിക്കുന്നത്.