സിനിമകൾക്കപ്പുറം ഏറെ വിവാദം നിറഞ്ഞ ജീവിതമാണ് നടി കങ്കണയുടേത്. താരത്തിന്റെ പല പ്രവൃത്തികളും പ്രസ്താവനകളും എന്നും വിവാദങ്ങൾക്കും നിയമ നടപടികൾക്കും വഴിവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കങ്കണ ട്വിറ്ററിലൂടെയാണ് മിക്ക പരാമർശങ്ങളും നടത്താറുള്ളത്. സിനിമ മേഖലയ്ക്കൊപ്പം രാഷ്ട്രീയപരമായും വ്യക്തിപരമായുമെല്ലാം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട് താരം
ഇപ്പോഴിതാ കങ്കണയുടെ മറ്റൊരു പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. നടി ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയിൽ താൻ മാത്രമാണ് നല്ല രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്നതെന്നാണ് താരത്തിന്റെ പ്രസ്താവന. നടിയുടെ പുതിയ പരാമർശത്തിന് നിരവധിപേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്പരുക്കൻ കഥാപാത്രങ്ങളിൽ മാത്രം കുടുങ്ങി കിടക്കുകയായിരുന്ന താൻ ഹാസ്യ കഥാപാത്രമായി എത്തിയപ്പോഴാണ് കരിയറിൽ വഴിത്തിരിവുണ്ടായതെന്നും തന്റെ കോമഡി ടൈമിംഗ് കൃത്യമായിരുന്നെന്നും പറഞ്ഞ താരം നടി ശ്രീദേവിയ്ക്ക് ശേഷം ഹിന്ദിയിൽ കോമഡി ചെയ്യുന്ന ഏക നടി താനാണെന്നും അഭിപ്രായപ്പെട്ടു. ലോക സിനിമയിൽ തന്നെക്കാൾ മികച്ച മറ്റൊരു നടിയില്ല എന്നായിരുന്നു താരത്തിന്റെ മുൻപത്തെ പ്രസ്താവന.