മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വന്‍ വിജയമായിരിക്കുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ സി ഷൈജല്‍ വെള്ളമുണ്ട. തെളിവുകള്‍ നശിപ്പിക്കുകയും സ്വയരക്ഷയ്ക്ക് ആവശ്യമായ കൃത്രിമ തെളിവുകള്‍ നിര്‍മ്മിക്കുകയും അപാരമായ മനക്കരുത്തോടെയും ആത്മവിശ്വാസത്തോടെയും അന്വേഷണസംഘത്തെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുന്ന അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ദൃശ്യം സീരീസിന്റെ ഹൈലൈറ്റ്. ആദ്യ സിനിമയില്‍ ഈ ചങ്കുറപ്പും നിശ്ചദാര്‍ഢ്യവും കുടുംബത്തില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ പ്രീക്വലില്‍ അത് ജോര്‍ജുകുട്ടിയില്‍ ഒതുുങ്ങുകയാണ്. തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന രഹസ്യത്തിന്റെ വാള്‍മുനയെ ജീവിതകാലം മുഴുവനും താഴെവീഴാതെ കാക്കണം എന്ന ബോധ്യം, ആത്മവിശ്വക്കുറവും അരക്ഷിതത്വബോധവും മൂലം ഭാര്യക്കും അമിത ആത്മവിശ്വാസം കാരണം ഇളയമകള്‍ക്കും നഷ്ടമാകുകയും മൂത്തമകള്‍ പഴയ സംഭവങ്ങളുടെ ട്രോമയില്‍ കുരുങ്ങി കിടക്കുകയും ചെയ്യുമ്പോള്‍, തന്റെ ആജന്മദൗത്യത്തിന്റെ അജ്ഞാതകയങ്ങളിലേക്ക് അനവരതം ഊളിയിടുന്നതില്‍ ദത്തശ്രദ്ധേയനാണ് ജോര്‍ജുകുട്ടി. – കെസി ഷൈജല്‍ കുറിക്കുന്നു.
ദൃശ്യം 2നെ കുറിച്ച് കെസി ഷൈജല്‍ പറയുന്നതിങ്ങനെ,
ദൃശ്യം 1 സമഗ്രതലത്തില്‍ പ്രകടിിപ്പിക്കുന്നു മികേവാ അതിലെ താരതേമ്യെന കണ്‍വിന്‍സിംഗ് ആയ ക്ലൈമാക്േസാ ആവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെങ്കിലും, മദര്‍ മൂവിയുെട ഒരെക്‌സ്റ്റെന്‍ഡെഡ് എപ്പിസോഡ് മാത്രമായ കഥാതന്തുവില്‍ പിടിച്ചുകയറി, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരെന്റര്‍ടെയ്‌നര്‍ ഒരുക്കാന്‍ സാധിച്ചു എന്നതാണു ദൃശ്യം 2ല്‍ ജീത്തു ജോസഫ് നേടിെയടുക്കുന്ന വിജയം.സന്തോഷപൂര്‍ണ്ണമായി ജീവിചച്ചുവരുന്ന തങ്ങളുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായും ക്ഷണിക്കാതെയുമെത്തി, വിനാശം വിതയ്ക്കാനൊരുങ്ങിയ അരതിഥിയെ ഉന്മൂലനം ചെയ്യാന്‍ നിര്‍ബന്ധിതകാകുകയും പിന്നീട് അതിന്മേലുള്ള നിയമനടപടികളില്‍ നിന്ന് കൗശലപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്ന ജോര്‍ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണല്ലോ ദൃശ്യം1. ഇതിലെ ജോര്‍ജുകുട്ടിയും കുടുംബവും എന്ന ഫാക്ടര്‍ പ്രധാനമാണ്. ജോര്‍ജ്കുട്ടി sv പ്രോസിക്യൂഷന്‍ ആയിരുന്നുവെങ്കില്‍ മര്‍ഡര്‍ മിസ്റ്ററി മാത്രമായി നില്‍ക്കുമായിരുന്ന ദൃശ്യം 1നെ, ഫാമിലി സബ്സ്റ്റന്‍സും അതിന്റെ ഇമോഷന്‍സും ഉള്‍ച്ചേര്‍ന്ന ഒരു പ്രമേയത്തിലേക്ക് വികസിപ്പിക്കുവാന്‍ ജിത്തുവിന്റെ ഏറ്റവും മികച്ച മര്‍ഡര്‍ മിസ്റ്ററികളുടെയും ഫാമിലി ആക്ഷനുകളുടെയും പട്ടികകളിലേക്കും വമ്പിച്ച ജനപ്രീതിയിലേക്കും ആ പടം ഉയര്‍ന്നത്.കൊലചെയ്യപ്പെട്ട യുവാവിന്റെ മൃതദേഹം എവിടെയാണ് അടക്കം ചെയതത് എന്ന ജോര്‍ജ്കുട്ടിയ്ക്ക് മാത്രമറിയാവുന്ന തിരശ്ശീലരഹസ്യത്തിന്റെ സാധ്യതയില്‍ ആണ് ദൃശ്യം 1 അവസാനിക്കുന്നതെങ്കില്‍ അത് പരിമിതയായി മാറുന്നിടത്താണ് ദൃശ്യം 2 ആരംഭിക്കുന്നത്. നിഗൂഢതകളുടെ ആ കുടിമാടം തേടിയിറങ്ങുന്ന പോലീസും തുടരന്വേഷണത്തിനെ നേരിടുന്ന ജോര്‍ജ്കുട്ടിയും തമ്മിലുള്ള നിഴല്‍ യുദ്ധമാണ് ദൃശ്യം2. അതായത്, ആദ്യമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയുടെ ഐഡന്‍ഡിറ്റി ദൃശ്യം 1നുണ്ടായിരുന്നെങ്കില്‍ ആ സിനിമയുടെ പെരുമയുടെ സ്തംഭങ്ങളില്‍ കെട്ടിപ്പൊക്കിയ തുടരന്വേഷണത്തിന്റെയും ചെറുത്ത് നില്‍പ്പുകളുടെയും താരതമ്യേന ദുര്‍ബലവും റിസ്‌കിയുമായ സിംഗിള്‍ ട്രാക്കിലാണ് ഈ സീക്വലിന്റെ നിലനില്‍പ്പ്.മിടുക്കനായ ഒരു കുറ്റാന്വേഷകനു ദൃശ്യം ഒന്നില്‍ ജോര്‍ജുകുട്ടി കുഴിച്ചുമൂടിയ കൊടും രഹസ്യത്തിന്റെ താക്കോല്‍ വീണ്ടെടുക്കാന്‍ ആകുമോ, അതുപയോഗിച്ച് അയാള്‍ക്ക് ജോര്‍ജുകുട്ടിയെ പൂട്ടാന്‍ കഴിയുമോ എന്നീ രണ്ട് ചോദ്യങ്ങള്‍ക്കൊപ്പം ഒന്നാം ദൃശ്യത്തില്‍ എന്നപോലെ ഫാമിലി ത്രെഡ് കൂടി വലിച്ച്‌കെട്ടുവാന്‍ ജീത്തു ശ്രമിക്കുന്നുവെങ്കിലും ഫലപ്രദമായ തലത്തിലേക്ക് ഡ്രാമ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ദൃശ്യത്തിന്റെ കഥാഭൂമികയ്ക്ക് അപ്പുറം പുതിയൊരു മേച്ചില്‍ പുറത്തേക്ക് കഥയൊട്ട് സഞ്ചരിക്കുന്നുമില്ല. പിന്നെ ശേഷിക്കുന്നത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പാര്‍ട്ട് മാത്രമാണ്. അത് നന്നായി നിര്‍വഹിക്കുന്നതിലെ മിടുക്കാണ് ചെറിയ പ്രതലത്തില്‍ നിന്നും വലിയ വാണിജ്യപ്രഭാവത്തിലേക്ക് പടത്തെ കൈപിടിച്ചുയര്‍ത്തുന്നത്.തെളിവുകള്‍ നശിപ്പിക്കുകയും സ്വയരക്ഷയ്ക്ക് ആവശ്യമായ കൃത്രിമ തെളിവുകള്‍ നിര്‍മ്മിക്കുകയും അപാരമായ മനക്കരുത്തോടെയും ആത്മവിശ്വാസത്തോടെയും അന്വേഷണസംഘത്തെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുന്ന അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ദൃശ്യം സീരീസിന്റെ ഹൈലൈറ്റ്. ആദ്യ സിനിമയില്‍ ഈ ചങ്കുറപ്പും നിശ്ചദാര്‍ഢ്യവും കുടുംബത്തില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ പ്രീക്വലില്‍ അത് ജോര്‍ജുകുട്ടിയില്‍ ഒതുുങ്ങുകയാണ്. തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന രഹസ്യത്തിന്റെ വാള്‍മുനയെ ജീവിതകാലം മുഴുവനും താഴെവീഴാതെ കാക്കണം എന്ന ബോധ്യം, ആത്മവിശ്വക്കുറവും അരക്ഷിതത്വബോധവും മൂലം ഭാര്യക്കും അമിത ആത്മവിശ്വാസം കാരണം ഇളയമകള്‍ക്കും നഷ്ടമാകുകയും മൂത്തമകള്‍ പഴയ സംഭവങ്ങളുടെ ട്രോമയില്‍ കുരുങ്ങി കിടക്കുകയും ചെയ്യുമ്പോള്‍, തന്റെ ആജന്മദൗത്യത്തിന്റെ അജ്ഞാതകയങ്ങളിലേക്ക് അനവരതം ഊളിയിടുന്നതില്‍ ദത്തശ്രദ്ധേയനാണ് ജോര്‍ജുകുട്ടി.ഈ അതിജീവനയാത്രകളുടെ രഹസ്യ പിന്നാമ്പുറങ്ങള്‍ പ്രക്ഷകനില്‍ നിന്ന് സസൂക്ഷ്മം മറച്ചുവെക്കുന്നതില്‍ ജിത്തു കാണിക്കുന്ന മിടുക്ക് ചെറുതൊന്നുമല്ല. പ്രവചനീയതയ്ക്ക് വഴങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു എന്നുമാത്രമല്ല പ്രേക്ഷകന്റെ കോമണ്‍സെന്‍സില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് കഥാപാത്രങ്ങളെക്കൊണ്ട് മറുപടി പറയിച്ച് പരമാവധി പഴുതകളടക്കുവാനും(ഉദാ: ജോര്‍ജുകുട്ടി രാവിലെ നാലരയ്‌ക്കെങ്കിലും വീട്ടിലെത്തിയിട്ടുണ്ടാകുമെന്ന് സ്വയം തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നോട്ട് പോകവെ, അല്ല സര്‍, അയാള്‍ക്ക് അഞ്ചരയ്ക്കും എത്താമല്ലോയെന്ന് പ്രേക്ഷകന്റെ കോമണ്‍സെന്‍സ് ഇടപെടുമ്പോള്‍ എന്തുകൊണ്ട് നാലരയ്ക്ക് തന്നെ എന്ന് ഇന്വേഷണ ഇദ്യോഗസ്ഥന്‍ വിശദീകരിക്കുന്നത് കാണാം) ജിത്തു ശ്രദ്ധിക്കുന്നുണ്ട്. അന്വേഷണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളുടെ രചനയില്‍ ജിത്തു നിലനിര്‍ത്തുന്ന കണിശതയും മുറുക്കവും അതിന്റെ പരകോടിയില്‍ എത്തുന്നത് പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഇന്റര്‍വെല്‍ ട്വിസ്റ്റിലാണു. ആ സീക്വന്‍സുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലത്തെ അതുവരെ ലാഗ് എന്ന് തോന്നിച്ചിരുന്ന രചനാതന്ത്രത്തിന്റെ മികവിലാണ് മനോഹരമായി ജിത്തു ഒളിപ്പിക്കുന്നത്. (ജോര്‍ജുകുട്ടിയുടെ കുടുംബഘടനയ്ക്കകത്തെ പരിണാമങ്ങളും സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്ന് അയാള്‍ക്ക് നഷ്ടമാകുന്ന സോഷ്യല്‍ സിംപതിയും ഇന്‍ട്രോഡ്യൂസ് ചെയ്യാനും ഈ ഘട്ടത്തില്‍ തിരക്കഥ ശ്രമിക്കുന്നുവെങ്കിലും അതിന്റെ ഉപഘടകങ്ങളായി പ്രത്യക്ഷപ്പെടുന്ന നാട്ടുകാരും ഓട്ടോക്കരുമെല്ലാം വേറെ വേറെ സെറ്റ് ചെയ്ത് വെച്ചത് പോലെ വിഘടിച്ച് നില്‍ക്കുന്നതായാണ് അനുഭവപ്പെടുന്നത്).പക്ഷേ ക്ലൈമാക്‌സില്‍ എത്തുമ്പോള്‍ ഈ സൂക്ഷ്മത ചോര്‍ന്നുപോകുന്നതായിക്കാണ്. അന്വേഷണത്തിന്റെ പര്യവസാനഘട്ടത്തില്‍ ജോര്‍ജുകുട്ടിയെ സര്‍വേയ്‌ലെന്‍സ് ചെയ്യുവാനോ അയാളുടെ മൂവ്‌മെന്റ്‌സ് റെസ്ട്രിക്റ്റ് ചെയ്യുവാനോ അത്രയ്ക്കും മിടുക്കനായ ആ ഐജി മെനക്കെടുന്നില്ല എന്ന് വരുന്നത് ശുദ്ധ അസംബന്ധം മാത്രമാണ്. ജോര്‍ജുകുട്ടി കാലേക്കൂട്ടി സ്വരൂപിച്ച് വെച്ചിരുന്നു എന്ന് അവകാശപ്പെടുന്ന അസാമാന്യ ആസൂത്രണത്തിന്‍രെയും ബുദ്ധിവൈഭവത്തിന്റെയും പൊയ്വെടികളുടെ ഉണ്ടകള്‍ ചിതറിത്തെറിക്കുന്നത് മുഴുവന്‍ ആ മണട്ന്‍ ലൂപ്‌ഹോളില്‍ നിന്നുമാണ്. ക്ലൈമാക്‌സ് എന്താവണമെന്ന് ഫോര്‍ത്ത് വാള്‍ ബ്രേക്ക് ചെയ്തതുകൊണ്ട് സിനിമയ്ക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുകയും നായകന്‍ രക്ഷപെടുക എന്നതാണ് ജനപ്രിയ ചേരുവ എന്നതിനാല്‍ ഭാഗ്യത്തിന്റെ മാര്‍ജിനില്‍ കൂടി നല്‍കിക്കൊണ്ട് ആയാള്‍ക്ക് വിടുതല്‍ നല്‍കുന്നതാണ് ഉചിതമെന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്ന പ്രീ ക്ലൈമാക്‌സ് സീനുകളും, ക്ലൈമാക്‌സില്‍ ആക്ഷനെക്കാളും നറേഷനു ഊന്നല്‍ നല്‍കുന്ന ആഖ്യാനതന്ത്രവും കൊണ്ട് ആ പാളിച്ചകളെ കവറപ്പ് ചെയ്യുവാനുള്ള ജിത്തുവിന്റെ പദ്ധതി ഏതായാലും കമ്പോളത്തില്‍ ചെലവാകാതെ പോകുന്നില്ല.പ്രസക്തമായി തോന്നിയ മറ്റൊരു കാര്യ പോലീസും ക്രിമിനലും(ലാലേട്ടനാണ്, നായകനാണ്, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ്-ഒക്കെ ശരി തന്നെ, പക്ഷേ ജോര്‍ജുകുട്ടിയും കുടുംബവും ചെയ്യുന്നത് മുഴുവന്‍ ക്രിമനല്‍ ഒഫന്‍സ് തന്നെയാണല്ലോ) ഓട്ടമത്സരത്തിന്റെ കാര്യത്തില്‍ ഓഥേര്‍സ് ബാക്കിങ്ങില്‍ സംഭവിക്കുന്ന പാരഡൈം ഷിഫ്റ്റ് ആണ്. ദൃശ്യം 1 ക്രൈമുകള്‍ക്ക് പ്രേകമായി എന്ന ഉന്നതതല പോലീസ് നിരീക്ഷണവും വാര്‍ത്തകളും ആരും മറന്നിട്ടുണ്ടാവില്ല. സഹദേവന്‍ എന്ന ക്രിമിനല്‍ പോലീസുകാരന്‍ മുതല്‍ ഐജി വരെയുള്ളവരുടെ നിയമവിരുദ്ധ സമീപനങ്ഹള്‍ ദൃശ്യത്തിലെ അന്വേഷണസംഘത്തിന് എതിരായ ജനവികാരം സിനിമയ്ക്ക് അകത്തും പുറത്തും ജനിപ്പിച്ചിരുന്നു. എന്നാല്‍ ദൃശ്യം 2ല്‍ പോലീസില്‍ ക്രിമിനല്‍ അന്വേഷണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളില്‍ പോലീസ് നേടിയെടുക്കുന്ന മുന്‍കൈ ആധ്യഭാഗത്തിന് വിരുദ്ധമായി പ്രേക്ഷകനെ അലോസരപ്പെടുത്തുന്നേയില്ല. അന്വേഷണ സംഘത്തലവനോടും അവരുടെ പ്രൊഫഷണല്‍ കമിറ്റ്‌മെന്റിനോടും ബ്രില്ല്യന്‍സിനോടും, ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ ഐജി പ്രകടിപ്പിക്കുന്ന ഫ്രസ്‌ട്രേഷനോടും ഒരു കയ്യില്‍ ജോര്‍ജുകുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ടു തന്നെ സിനിമ ചേര്‍ന്നുനില്‍ക്കുന്നതായി കാണാം. കുറ്റവും ശിക്ഷയും തമ്മിലുള്ള ബന്ധത്തെ വൈരുദ്ധ്യാത്മകമായി വിശകലനം ചെയ്തു നായകനും കുടുംബവും ചെയ്തുകൊണ്ടിരിക്കുന്ന കുറ്റങ്ങള്‍ തന്നെയാണ് അവര്‍ക്കുള്ള ശിക്ഷ എന്ന് താത്വികമായി നീതീകരിക്കുവാന്‍ ശ്രമിച്ചാണ് ഒടുവില്‍ ജോര്‍ജുകുട്ടിയുടെ നായക ഇമേജ് സംരക്ഷിക്കുന്നത പോലും.
ഇടയ്ക്ക് ലൗഡ് ആയിപ്പോകുന്നുവെങ്കിലും പടത്തിന്റെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനില്‍ ജോണ്‍സന്റെ സ്‌കോറും നിയന്ത്രിത അഭനയത്തിന്റെ സൗന്ദര്യത്തിലൂടെ തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ മോഹന്‍ലാലിനന്റെയും നാളിതുവരെയുള്ള തന്റെ അഭിനയവഴിയില്‍നിന്ന് മാറി നടക്കാന്‍ തയ്യാറായ മുരളിഗോപിയുടെയും മികച്ച പെര്‍ഫോമന്‍സുകളും എടുത്തു പറയേണ്ടതുണ്ട്.”