എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്.

Movies

വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണെന്നും രാഖി തുറന്നു പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതന്‍ ആയിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രാഖി.ഹിന്ദി ബിഗ് ബോസിന്റെ പതിനാലാമത് സീസണിലെ മത്സരാര്‍ത്ഥിയാണ് രാഖി സാവന്ത് ഇപ്പോള്‍. ബിഗ് ബോസിന്റെ ഒരു എപ്പിസോഡിലാണ് രാഖിയുടെ തുറന്നുപറച്ചില്‍. മറ്റൊരു മത്സരാര്‍ത്ഥിയായ രാഹുലിനോട് പൊട്ടികരഞ്ഞു കൊണ്ട് ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്.”എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്. അയാള്‍ ഇതെന്നോട് പറഞ്ഞില്ല. ഞാന്‍ എത്രത്തോളം വേദനയാണ് അനുഭവിക്കേണ്ടത്. അയാള്‍ക്കൊരു കുട്ടിയുണ്ട്. എനിക്ക് ഇതുവരെ ഒരു കുഞ്ഞ് പോലുമില്ല” എന്നാണ് കളേഴ്‌സ് ചാനല്‍ പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ രാഖി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *