കോവിഡ് വാക്‌സീന്‍ എടുത്താൽ മാസ്‌ക് മാറ്റി സാധാരണ പോലെ നടക്കാൻ കഴിയുമോ?

മിയാമിയിലെ 81കാരി നവോമി കാരബല്ലോ കോവിഡ് വാക്‌സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരി മൂലം ഒരു വര്‍ഷത്തിലധികമായി വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന നവോമിക്ക് പുറത്തിറങ്ങി സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കാണാന്‍ വെമ്പലാണ്. തത്തകളോടും പൂച്ചകളോടും സംസാരിച്ച് താന്‍ മടുത്തെന്നാണ് നവോമി പറയുന്നത്. എന്നാല്‍ നവോമി ഉള്‍പ്പെടെ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കൊന്നും മാസ്‌ക് മാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സമയമായിട്ടില്ലെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. നിലവിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് വാക്‌സീന്റെ രണ്ട് ഡോസുകള്‍ […]

Continue Reading

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാര്‍’

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് വൈകിയ ചിത്രം മെയില്‍ തിയേറ്ററുകളില്‍ എത്തും. മെയ് 13ന് പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Continue Reading

രാഹുല്‍ നല്ല ടൂറിസ്റ്റ് ആണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്കൊന്നും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകാത്തതെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ പോലും രാഹുല്‍ പോകാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഹുല്‍ ടൂറിസ്റ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, രാഹുല്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളിക്കൊപ്പം കടലില്‍ ചാടിയ സംഭവത്തെയും വിമര്‍ശിച്ചു. ‘രാഹുല്‍ നല്ല ടൂറിസ്റ്റ് ആണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും […]

Continue Reading

തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ.ഡി.എഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് പുറമെ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുണ്ട്.മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്. പരസ്യബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍ഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍ഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എകെജി സെന്‍ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു പരസ്യവാചകം പുറത്തിറക്കിയത്. എല്‍ഡിഎഫ് […]

Continue Reading

ഇ. ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോ​ഗ്യമെന്ന് കെ. സുരേന്ദ്രൻ; തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചേക്കും ‌‌‌

ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാൻ ആലോചന.കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍ ഇതുള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.അതേസമയം ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോ​ഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Continue Reading

എന്നില്‍ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു. അതില്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം

ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് നീക്കി കോടതി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തള്ളി കായിക തര്‍ക്കപരിഹാര കോടതിയാണ് ഉമര്‍ അക്മലിന് കളി തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്രിക്കറ്റ് തന്റെ ബ്രഡ്ഡും വെണ്ണയുമാണെന്ന് ഉമര്‍ അക്മല്‍ പറഞ്ഞു. ‘ക്രിക്കറ്റ് എന്റെ ബ്രഡ്ഡും വെണ്ണയുമാണ്. ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോഴുണ്ടായ നഷ്ടം എത്രത്തോളമെന്ന് എനിക്കുമാത്രമറിയാം. പാകിസ്ഥാന്‍ ടീമിനൊപ്പം കരിയര്‍ പുനഃരാരംഭിക്കണം. അതിന് സാധിക്കുമെന്നാണ് […]

Continue Reading

ജഗതിയെ കാണാന്‍ മകള്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു, പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടിയില്ല

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പിസി ജോര്‍ജിനെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഉമ്മന്‍ചാണ്ടിക്കുള്ളത് പത്രമ്മേളനത്തില്‍ പറയും എന്ന പിസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സംവിധായകന്റെ പ്രതികരണം. വിവാദങ്ങളായ പിസിയുടെ മുന്‍കാല പ്രസ്താവനകളെല്ലാം കുറിച്ചു കൊണ്ടാണ് പൂഞ്ഞാറിലെ ജനങ്ങളെ ഇനിയും വഞ്ചിക്കാമെന്നും യുഡിഎഫിന്റെ സീറ്റില്‍ ജയിക്കാമെന്ന് കരുതേണ്ടെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്: പിസി ജോര്‍ജിനെ എതിര്‍ത്താല്‍ അവനെ നിലംപരിശാക്കും… അതിനാല്‍ പിസിയോട് പലര്‍ക്കും ഏറ്റുമുട്ടാന്‍ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാന്‍ പറഞ്ഞോട്ടെ.. നിങ്ങള്‍ ഇന്നു […]

Continue Reading

മോദിയും ഷായുമാണോ ബംഗാൾ തിരഞ്ഞെടുപ്പ് തീയതികൾ നിർദ്ദേശിച്ചത്? മമത

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മമത ബാനർജി ആരോപിച്ചു.“ബി.ജെ.പി പാർട്ടി വൃത്തങ്ങളിൽ നിന്ന്, അവർ ആഗ്രഹിച്ച വോട്ടെടുപ്പ് തീയതികളുടെ പട്ടിക ഞാൻ കണ്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളുടെ പട്ടിക കണ്ട് ഞാൻ ഞെട്ടിപ്പോയി, അവ ഒന്നുതന്നെയാണ്. നരേന്ദ്ര മോദിയും അമിത് ഷായുമാണോ ബംഗാൾ തിരഞ്ഞെടുപ്പ് തീയതികൾ […]

Continue Reading

ലോക സിനിമയിൽ തന്നെക്കാൾ മികച്ച മറ്റൊരു നടിയില്ല

സിനിമകൾക്കപ്പുറം ഏറെ വിവാദം നിറഞ്ഞ ജീവിതമാണ് നടി കങ്കണയുടേത്. താരത്തിന്റെ പല പ്രവൃത്തികളും പ്രസ്താവനകളും എന്നും വിവാദങ്ങൾക്കും നിയമ നടപടികൾക്കും വഴിവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കങ്കണ ട്വിറ്ററിലൂടെയാണ് മിക്ക പരാമർശങ്ങളും നടത്താറുള്ളത്. സിനിമ മേഖലയ്‌ക്കൊപ്പം രാഷ്ട്രീയപരമായും വ്യക്തിപരമായുമെല്ലാം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട് താരംഇപ്പോഴിതാ കങ്കണയുടെ മറ്റൊരു പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. നടി ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയിൽ താൻ മാത്രമാണ് നല്ല രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്നതെന്നാണ് താരത്തിന്റെ പ്രസ്താവന. നടിയുടെ പുതിയ പരാമർശത്തിന് നിരവധിപേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്പരുക്കൻ […]

Continue Reading