പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം?

കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചർച്ചയാകുന്നതിനെ വിമർശിച്ച് നടന്‍ ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചർച്ചയാകുന്നതിനെ വിമർശിച്ച് നടന്‍ ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം, അതിനേക്കാള്‍ വമ്പന്‍മാര്‍ പുറത്ത് വിലസുകയാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം […]

Continue Reading

വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ വ്യാപക കൊട്ടിക്കലാശം

മലപ്പുറം: വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ വ്യാപക കൊട്ടിക്കലാശം.. നിരവധിപേര്‍ക്കെതിരെ കേസ്. കൊവിഡ് സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് എല്ലാ മുന്നണികളുടെയും നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു.യാതൊരു വിധ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേര്‍ന്നത്. തിരൂര്‍, പൊന്നാനി, വേങ്ങര, കുറ്റിപ്പുറം, ചെമ്രവട്ടം, താനൂര്, എടപ്പാള്‍, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇതോടെ പോലീസ് ഇടപെട്ട് പരസ്യപ്രചാരണങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഈ പ്രദേശങ്ങളില്‍ […]

Continue Reading

ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു

പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദർ (85) കോഴിക്കോട്ട് അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കുറച്ചു നാളുകളായി ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍.ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ. ഖാദര്‍ എന്ന ബുഹുമുഖപ്രതിഭ.

Continue Reading

കുട്ടികള്‍ വേണ്ടെന്ന തീരുമാനമോ..!

പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണെന്ന് ഗായിക ജ്യോത്സ്‌ന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോത്സ്‌ന മിഥ്യാധാരണകള്‍ക്കെതിരെ പ്രതികരിക്കുന്നത്. കുട്ടികള്‍ വേണ്ടെന്ന തീരുമാനമോ, ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്യുന്നതോ നിങ്ങളെ ഒരു ഭീകരസ്ത്രീയാക്കുന്നില്ല, എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. പൂര്‍ണതയുള്ളവരായിരിക്കാനുള്ള സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുതെന്നും ജ്യോത്സ്‌ന കുറിച്ചു.

Continue Reading

ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത്

നടി രാകുല്‍ പ്രീത് സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചാനലുകള്‍ താരത്തോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി (എന്‍ബിഎസ്എ). സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയെ അനാവശ്യമായി ഉള്‍പ്പെടുത്തിയതിന് എതിരെയാണ് നടപടി.സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ടൈംസ് നൗ, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് ആക്ഷന്‍, ആജ് തക്, എബിപി ന്യൂസ് എന്നീ ചാനലുകളോട് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൂടി കോവിഡ്;320 പേര്‍ക്ക് രോഗമുക്തി;282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. […]

Continue Reading

കാർഷിക നിയമം കോർപറേറ്റുകൾക്ക് വേണ്ടിയെന്നതിന് പുതിയ തെളിവ്

കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമം കോർപറേറ്റുകൾക്ക് വേണ്ടിയെന്നതിന് പുതിയ തെളിവ്.അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാര്‍ഷിക കമ്പനികൾ മോദി സർക്കാറിന്റെ കാലത്താണ് രജിസ്റ്റർ ചെയ്തതെന്ന് സി.പി.ഐ.എം തെളിവ് സഹിതം പുറത്ത് വിട്ടു.അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാര്‍ഷിക കമ്പനികളുടെ പേര് പുറത്ത് വിട്ടുകൊണ്ടാണ് സിപിഐഎമ്മിന്റെ ട്വീറ്റ്. അദാനി ഗ്രൂപ്പ് പുതുതായി ആരംഭിച്ച കാർഷിക ചരക്ക് കമ്പനികളുടെ എണ്ണം നോക്കിയാൽ കാര്‍ഷിക നിയമം ആര്‍ക്കുവേണ്ടിയാണെന്ന് വെളിവാകുമെന്നാണ് സിപിഐഎം ആരോപണം.അദാനിയുടെ 22 കാര്‍ഷിക ചരക്കു കടത്തു കമ്പനികളില്‍ 20ഉം മോദിയുടെ കാലത്താണ് രൂപപ്പെട്ടത്. ഇത് […]

Continue Reading

കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാംപിളുകളാണ്.30 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5,268 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 5173 പേര്‍ക്കാണു രോഗം ബാധിച്ചത്.ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്.മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റ് […]

Continue Reading

മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര തുക..!

മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിനായി നിര്‍മ്മാതാക്കള്‍ നല്‍കേണ്ട 61.50 കോടി രൂപയില്‍ ഇതുവരെ നല്‍കിയത് നാല് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായർ സമിതി. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതിയുടെ ഈ കണ്ടെത്തലുള്ളത്.ഗോള്‍ഡൻ കായലോരത്തിന്‍റെ നിര്‍മ്മാതാക്കള്‍ 2 കോടി എണ്‍പത്തിയൊന്‍പത് ലക്ഷവും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷൻ രണ്ട് കോടിയും നല്‍കി. എന്നാല്‍ ആല്‍ഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.ലഭിച്ച തുകയില്‍ […]

Continue Reading

പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ വില്‍ പുസ്‌കോവിസ്‌കിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ല. അഡ്ലെയ്ഡില്‍ ഡിസംബര്‍ 17ന് ആരംഭിക്കുന്ന മത്സരത്തില്‍ പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി. സന്നാഹ മത്സരത്തിന്റെ അവസാന ദിനം ഇന്ത്യന്‍ ബോളര്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടാണ് പുസ്‌കോവിസ്‌കിക്ക് പരിക്കേറ്റത്. ഏകദിന പരമ്പരയ്ക്കിടെപരിക്കേറ്റ ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ടെസ്റ്റ് മത്സരത്തിനില്ലാത്തതും ടീമിന് തിരിച്ചടിയാണ്‌

Continue Reading