കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി – ഡിവെഎഫ്ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍.കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും, അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ പ്രവര്‍ത്തരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.