തിരുപ്പൂരിലെ വസ്ത്രങ്ങളുടെ വില കേട്ടാൽ ഇവിടുത്തെ റീട്ടെയിൽ ഷോപ്പുകളിൽ പോകാതെ നേരെ തിരുപ്പൂരിലേക്ക് യാത്ര പോകാൻ തോന്നി പോകും, അതുപോലെ കുറഞ്ഞവിലയ്ക്ക് നല്ല അടിപൊളി സാധനങ്ങൾ അവിടെ വിൽക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ ഷോപ്പുകളിൽ കാണുന്ന വസ്ത്രങ്ങളെല്ലാം മിക്കതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതാണെന്ന് എല്ലാവർക്കുമറിയാം, തീർച്ചയായും വളരെ വിലക്കുറവിന് ലഭിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.
അവിടെ നിന്ന് വാങ്ങി കൊണ്ടു വന്ന് ഇവിടെ സാമാന്യം നല്ല വിലയ്ക്ക് തന്നെ വിൽക്കുന്നവർ ഏറെയാണ്, പക്ഷേ അങ്ങനെ ഒരു സ്ഥലം തന്നെയാണ് തിരിപ്പൂര്, അവിടെയുള്ള മാർക്കറ്റുകളിൽ നിന്ന് വളരെ വിലക്കുറവിന് അതായത് ഒരു ട്രൗസറും ബനിയനും 10, 25 രൂപയൊക്കെ ഉള്ളൂ, അവിടെ നിന്ന് വാങ്ങി 100 രൂപയ്ക്കും 250 രൂപക്കും ഒക്കെ വിൽക്കുമ്പോൾ വളരെയധികം ലാഭമാണ് ഓരോരുത്തരും ഉണ്ടാക്കുന്നത്. ഇവിടെയുള്ള വസ്ത്രങ്ങളുടെ വില കേട്ടാൽ നമ്മൾ ഇത്രയും കാലം അമിത വിലകൊടുത്ത് ഓരോന്ന് വാങ്ങി കൂട്ടുകയായിരുന്നു എന്ന് തീർച്ചയായും തോന്നുന്നതാണ്. ആരെങ്കിലും തിരുപ്പൂർക്ക് യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും ഡ്രസ്സുകൾ വാങ്ങാം