പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു. 87 വയസ്സായിരുന്നു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.
കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്‍ ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ അദ്ദേഹമായിരുന്നു.കൃഷിയെ സംബന്ധിച്ച ലേഖനങ്ങള്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
