‘നാനും റൗഡി താന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ‘കാതുവാക്കുള രെണ്ടു കാതല്‍’ ചിത്രീകരണം തുടങ്ങി. 2020 വാലന്റൈന്‍സ് ഡേ ദിനത്തില്‍ പ്രഖ്യാപിച്ച സിനിമ ലോക്ക് ഡൗണും കൊവിഡും മൂലം അനിശ്ചിതമായി നീളുകയായിരുന്നു.സമാന്ത അക്കിനേനിയാണ് മറ്റൊരു നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് സേതുപതി അഭിനയിക്കുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. മലയാള ചിത്രമായ ‘നിഴല്‍’ പൂര്‍ത്തിയാക്കി നയന്‍താര ‘കാതുവാക്കുള രെണ്ടു കാതലി’ല്‍ ജോയിന്‍ ചെയ്യും. സമാന്ത ഈ മാസം അവസാനത്തോടെയും ചിത്രീകരണത്തിനെത്തും.ത്രികോണ പ്രണയമാണ് സിനിമയുടെ പ്രമേയം. രണ്ട് വര്‍ഷം മുമ്പ് തന്നെ വിഗ്നേഷ് ശിവന് തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍നായികമാര്‍ ഒരുമിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രെണ്ടു കാതലിനുണ്ട്.