അമൃത്സര്‍: കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍. പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നതിനോടൊപ്പം കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൂടി പിന്‍വലിക്കുകയും കര്‍ഷകരുമായി കൂടിയാലോചിക്കണമെന്നും അവര്‍ പറഞ്ഞു.‘പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ല് പാകിയ കേന്ദ്രം ഇതേ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും തയ്യാറാകണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിരസിക്കുന്നതിന് പകരം അവരുമായി കൂടിയാലോചിച്ച് നിയമങ്ങള്‍ പുനക്രമീകരിക്കുന്നതിന് ശ്രമിക്കണം. നമുക്ക് ആദ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്താം.എന്നിട്ടാവാം കെട്ടിടമുണ്ടാക്കല്‍,’ ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.