ഫിറോസാബാദ്: കല്യാണത്തിന് പിന്നാലെ നവവധു ഉൾപ്പെടെ കുടുംബാംഗങ്ങളായ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിവാഹത്തിന് പിന്നാലെ വരൻ മരിച്ചു. ഇതിനു പിന്നാലെയാണ് വധു ഉള്‍പ്പെടെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം വരൻ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും അവർ പറഞ്ഞു.
കല്യാണം കഴിഞ്ഞതിന് പിന്നാലെ ഡിസംബർ4ന് പെട്ടെന്ന് രോഗം ബാധിച്ച് വരൻ മരിക്കുകയായിരുന്നുവെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു