കളിക്കളത്തില്‍ പഴയ അഗ്രസീവ് സ്വഭാവമില്ല; കാരണം പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

Sports

നായകന്‍ വിരാട് കോഹ്‌ലിയെ പോലെ കളിക്കളത്തില്‍ ഏറെ അഗ്രസീവായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ന് ആ പഴയ അഗ്രസീവ് സ്വാഭാവത്തില്‍ നിന്ന് പാണ്ഡ്യ ഏറെ മാറിയിരിക്കുന്നു. പഴയ ആ ദേഷ്യവും പ്രകോപിപ്പിക്കലുമൊക്കെ മാറി പാണ്ഡ്യ മൈതാനത്ത് ഏറെ ശാന്തനായിരിക്കുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. അച്ഛനായതാണ് തന്റെ മാറ്റത്തിന് കാരണമായി പാണ്ഡ്യ പറയുന്നത്.‘അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങും. കുടുംബമാണ് എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യക്തിയെന്ന നിലയിലും മാറ്റങ്ങള്‍ വന്നു. ഈ മാറ്റങ്ങളെല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *