രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നവംബര്‍ മൂന്നിന് ശേഷം പ്രതിദിനം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വായു ഗുണനിലവാര തോത് 50നും നൂറിനും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു. വായു ഗുണനിലവാര തോത് 300ല്‍ എത്തിയാല്‍ ആരോഗ്യവാനായ ആള്‍ക്ക് പോലും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി