യൂട്യൂബിൽ തരംഗമായ ‘നിഴലിൽ’ എന്ന മ്യൂസിക്കൽ ആൽബം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ് 2020 ൽ രണ്ടാം സ്ഥാനവും കൂടാതെ മികച്ച സംഗീത സംവിധായകൻ നുള്ള അവാർഡും മികച്ച സിനിമാട്ടോഗ്രാഫർ ക്കുള്ള അവാർഡും കരസ്ഥമാക്കി. കണ്ണൻ പെരുമ്പാവൂർ ആണ് മികച്ച സംഗീത സംവിധായകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഗാനത്തിലെ വരികളും ആലാപനവും കണ്ണൻ പെരുമ്പാവൂരിന്റേത് തന്നെയാണ്. മികച്ച ദൃശ്യങ്ങൾ ഒപ്പിയെടുത്തതിന് നൗഫൽ ലോയൽ ന് മികച്ച ക്യാമറമനുള്ള അവാർഡും ലഭിച്ചു. നൗഫൽ ലോയൽ വർഷങ്ങളായി ക്യാമറ മേഖലയിൽ ഉള്ള ആളാണ്. നവാഗത സംവിധായകൻ ബിൻഷാദ് ആണ് ഈ മ്യൂസിക്കൽ ആൽബത്തിന്റെ സംവിധായകൻ. ടിക് ടോക് താരം അഭയ്നാഥ്, ഗൗരി പാർവതി എന്നിവരാണ് മ്യൂസിക്കൽ ആൽബത്തിലെ നായിക നായകന്മാരായി തിളങ്ങിയത്. ഇതോടകം 2ലക്ഷത്തിന് മുകളിൽ ആളുകൾ ഈ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. കേരള ലെവലിൽ ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഗായകനുള്ള അവാർഡും ഈ ഗാനത്തിന് കണ്ണൻ പെരുമ്പാവൂരിന് ലഭിച്ചിരുന്നു.
