കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർക്ക് ആശ്വാസവുമായി കെഎസ്ആർടിസി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്, അത് പരിഹരിക്കാനാണ് റേറ്റ് നിരക്ക്കുറക്കാനുള്ള ആലോചന. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്താൻ സിഎംഡി ഉത്തരവിട്ടിരിക്കുകയാണ്.
യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. ആദ്യ ഘട്ടം പരീക്ഷണടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. എന്നാൽ, ചൊവ്വാഴ്ച അവധി ദിവസമാണെങ്കിൽ ബുധനാഴ്ച ഇളവ് ലഭിക്കുന്നതല്ല. ബുധനാഴ്ച അവധി ദിവസമാണെങ്കിൽ വ്യാഴാഴ്ചയും ഇളവ് അനുവദിക്കുന്നതല്ല. നിരക്കിലുണ്ടായ കുറവ് യാത്രക്കാരെ കൂടുതൽ ആകര്ഷിക്കുമെന്നു തന്നെയാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.