‘എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു’

Kerala Movies

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മന്യ. വാര്‍ത്തയ്ക്ക് കമന്റ് ചെയ്താണ് മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. ”എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു” എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത.
ഈ വാര്‍ത്തയുടെ കമന്റിലൂടെയാണ് ഇത് വ്യാജമാണെന്ന് മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മന്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു.
”ഈ വാര്‍ത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹുദൂര്‍ക്ക തമാശ പറയുമായിരുന്നു എന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലെങ്കില്‍ നിയപരമായി മുന്നോട്ട് പോകും” എന്നാണ് വാര്‍ത്തയ്ക്ക് കമന്റായി മന്യ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *