പള്ളിയുടെ സ്ഥലം സൗജന്യമായി ക്ഷേത്രത്തിലേക്ക് വഴി നിർമിക്കുന്നതിനായി വിട്ടുനൽകി

Kerala

ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്ക് സ്ഥലം വിട്ടു നൽകിയത് മഹല്ല് കമ്മറ്റി. പള്ളിയുടെ സ്ഥലം സൗജന്യമായാണ് ക്ഷേത്രത്തിലേക്ക് വഴി നിർമിക്കുന്നതിനായി വിട്ടുനൽകിയത്.മുതുവല്ലൂർ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് പള്ളി വക സ്ഥലത്തിലൂടെ യാഥാർഥ്യമായത്. ഒരു മീറ്ററിലധികം വീതിയിലാണ് 110 മീറ്റർ കോൺക്രീറ്റ് നടപ്പാത നിർമിച്ചിരിക്കുന്നത്. പരതക്കാട് ജുമുഅത്ത് പള്ളികമ്മറ്റി പഞ്ചായത്തിന് സ്ഥലം കൈമാറുകയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നടപ്പാത നിർമ്മിക്കുകയുമായിരുന്നു.
വഴി യാഥാർഥ്യമായതോടെ പ്രദേശത്തു തന്നെയുള്ള കോളനി വാസികൾക്കും ആശ്വാസമായി, ക്ഷേത്രത്തോട് ചേർന്നുള്ള കോളനിയിലേക്കും കൂടിയുള്ളതായി പുതിയ വഴി.

Leave a Reply

Your email address will not be published. Required fields are marked *