ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പുതിയ പ്രഖ്യാപനവുമായി ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ രംഗത്ത്.അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാദേവിക്കായി നിർമിക്കണമെന്നാണ് ആഗ്രഹമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
സീതാദേവിയല്ലാതെ ശ്രീരാമൻ അപൂർണ്ണമാണ്. അതിനാൽ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിർമിക്കണമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ചിരാഗ് പാസ്വാൻ പറഞ്ഞു.
അതേ സമയം തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടയ്ക്കുമെന്ന് ചിരാഗ് പസ്വാൻ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
ബിഹാറിലെ മദ്യ നിരോധനം പരാജയപ്പെട്ടുവെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. അനധികൃത മദ്യം വ്യാപകമായി വിൽക്കപ്പെടുന്നുവെന്നും നിതീഷ് കുമാറിന് കൈക്കൂലി ലഭിക്കുന്നുന്നുണ്ടെന്നും ചിരാഗ് പസ്വാൻ ആരോപിച്ചു.