മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പിന് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ.
‘ഗോസത്വ കവച്’ എന്ന പേരിലുള്ള ചിപ്പ് റേഡിയേഷനെ ചെറുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ് അവകാശവവാദം. ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.
മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കാത്തിരിയ വ്യക്തമാക്കി.
രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്’ ചിപ്പ് വികസിപ്പിച്ചത്. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.