കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. ഖുശ്ബു ബിജെപിയിലേക്കെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായാണ് ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച ഖുശ്ബുവിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് അഭ്യൂഹം വന്നപ്പോള്‍ അവര്‍ അക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.
കഴിഞ്ഞ ദിവസത്തെ ഖുശ്ബുവിന്റെ ട്വീറ്റും പാര്‍ട്ടി വിടുകയാണെന്ന സൂചന നല്കുന്നു- ‘പലരും എന്നില്‍ മാറ്റം കാണുന്നു. പ്രായമാകുന്തോറും നമ്മള് വളരും. പലതും പഠിക്കും. ധാരണകള്‍ മാറും. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം കൈവരും. ശരിയും തെറ്റും മനസ്സിലാവും. മാറ്റം അനിവാര്യമാണ്’.2010ല്‍ ഡിഎംകെയിലൂടെയായിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. ജനങ്ങളെ സേവിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ബു ഡിഎംകെയിലെത്തിയത്. 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസിലെത്തി. വീട്ടിലെത്തിയ പോലെ തോന്നുന്നുവെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയൂ എന്നും ഖുശ്ബു പറഞ്ഞു.