കോവിഡ് ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് സ്വന്തമാക്കിയതായി ഖത്തര്‍

Gulf International

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്ലാസ്മ ചികിത്സ വഴിയും ഗുരുതരാവസ്ഥിയിലുള്ള നിരവധി പേര്‍ക്ക് രോഗം ഭേദമായി.

Leave a Reply

Your email address will not be published. Required fields are marked *