താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു മലയാളത്തിലെ ഒരു ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ പറഞ്ഞു.
അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് അമ്മയുടെ വാദം.